അനുദിന പ്രാര്‍ത്ഥനയിലൂടെ നമുക്ക് ലഭിക്കുന്ന 10 അനുഗ്രഹങ്ങള്‍ 

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അനുദിന പ്രാർത്ഥന അവന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഒരുവന്റെ ജീവിതത്തിൽ അവൻ  അന്നേദിവസം സ്വീകരിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുകയും ദൈവത്തിന്റെ കരങ്ങളിൽ സംരക്ഷണത്തിനായി ഏൽപ്പിച്ചു കൊടുക്കുന്ന സമയമാണ് പ്രാർത്ഥനയുടെ നിമിഷങ്ങൾ. എന്നാൽ പലർക്കും അതിന്റെ പ്രാധാന്യം മനസിലാക്കാൻ കഴിയാതെ വരുന്നു. പലപ്പോഴും ഒന്ന് പ്രാർത്ഥിച്ചു എന്ന് വരുത്തിത്തീർക്കാണ് നാം ശ്രമിക്കാറുള്ളത്.  അനുദിന പ്രാർത്ഥനയിലൂടെ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ച് നാം ബോധവാന്മാർ അല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

അനുദിനം പ്രാർത്ഥിക്കുന്നതിലൂടെ ലഭിക്കുന്ന പത്തു അനുഗ്രഹങ്ങൾ ഇവയാണ്.

1 . പ്രാർത്ഥന നമ്മെ സംരക്ഷിക്കുന്നു.

2 . പ്രാർത്ഥന നമ്മിൽ മാറ്റങ്ങൾ വരുത്തുന്നു.

3 . പ്രാർത്ഥന ദൈവഹിതത്തിൽ നിലനിൽക്കാൻ സഹായിക്കുന്നു.

4 . പ്രാർത്ഥന ദൈവവുമായി നമ്മെ ചേർത്ത് നിർത്തുന്നു.

5 . പ്രാർത്ഥന നമ്മെ സന്തോഷവാന്മാരാക്കുന്നു .

6 . നമ്മെ പ്രതീക്ഷയാൽ നിറയ്ക്കുന്നു.

7 . സ്വാർത്ഥരാകാതിരിക്കുവാൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നു.

8 . എല്ലാ വേദനകളിൽ നിന്നും നമ്മെ സൗഖ്യപ്പെടുത്തുന്നു.

9 . പ്രാർത്ഥന ആത്മീയതയിൽ നമ്മെ ശക്തരാക്കുന്നു.

10 . പ്രാർത്ഥന നമ്മിൽ സമാധാനം നിറയ്ക്കുന്നു.

അനുദിന പ്രാർത്ഥയിലൂടെ ദൈവത്തിന്റെ മക്കളായി അവിടുത്തോട് ചേർന്ന് നില്ക്കാൻ നമുക്ക് ശ്രമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.