നന്ദി

ജിന്‍സി സന്തോഷ്‌

തളർന്നപ്പോൾ താങ്ങിനിർത്തിയതിന്, ഒറ്റപ്പെട്ടപ്പോൾ ഒപ്പം നിന്നതിന്, കരുണ കൊണ്ട് ശാസിച്ചതിന്, സ്നേഹത്തോടെ തിരുത്തിയതിന്, മരണത്തിന്റെ നിഴൽ വീണ ഈ ജീവിതവിളക്ക് അണഞ്ഞു പോകാതെ കാത്തതിന്, സാഹോദര്യത്തിന്റെ തണലുകൾ തന്നതിന്, വിലകെട്ട എന്റെ വിരലുകളിലൂടെ നിന്റെ വിലപ്പെട്ട വചനത്തിന്റെ പൊരുളറിയിച്ചതിന്, പ്രോത്സാഹനത്തിന്റെ സുഹൃദക്കൂട്ടുകൾ സമ്മാനിച്ചതിന്, മരണം വിതച്ച മഹാമാരിയിലും മാറോട് ചേർത്തു നിർത്തിയതിന്… പിന്നെ നെഞ്ചിൽ ഒരു മുറിവ് ഒളിപ്പിച്ചും പുഞ്ചിരിക്കാമെന്ന് കാട്ടിത്തന്ന നിന്റെ തിരുമുഖത്തിനും നന്ദി!

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.