വിശുദ്ധ മറിയം ത്രേസ്യായുടെ നാമഥേയത്തിൽ ഭക്തിസാന്ദ്രമായ കൃതജ്ഞതാ ബലി റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയില്‍ നടന്നു

വിശുദ്ധ മറിയം ത്രേസ്യായുടെ നാമഥേയത്തിൽ ഭക്തി സന്ദ്രമായ കൃതജ്ഞത ബലി റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കർദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തില്‍ നടന്നു. ചങ്ങനാശേരി അതിരൂപത അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത, തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത വിശുദ്ധ മറിയം ത്രേസ്യയുടെ മാതൃരൂപതാ അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, യൂറോപ്പിലെ അപ്പസ്തോലിക്ക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സഹകാർമ്മികർ ആയിരുന്നു.

വത്തിക്കാൻ സമയം രാവിലെ 10.30 ന് വിശുദ്ധയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയോടെ തിരുകർമ്മങ്ങൾ ആരംഭിച്ചു. പ്രദക്ഷിണമായി മുഖ്യകാർമികരും, വൈദീകരും ബലിവേദിയിലെത്തി. റോമിലെ അപ്പസേതാലിക്ക് വിസിറ്റേഷൻന്റെ ഭാഗമായ ഇടവകകളുടെ വികാരി ഫാ. ചെറിയാൻ വാരിക്കാട്ട് എല്ലാവരെയും സ്വാഗതം ചെയ്തു.
മാർ സ്റ്റീഫൻ ചിറപ്പണത്ത് കൃതജ്ഞതാബലി തിരക്കർ മങ്ങളിലേയ്ക്ക് എവരേയും ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെട്ടവരുടെ കാഴ്ച സമർപ്പണത്തെ തുടർന്ന് ഭക്തിസാന്ദ്രമായ വിശുദ്ധ കുർബാന കർദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ബലി മദ്ധ്യേ വിശുദ്ധ വചന വ്യാഖ്യാനം നടത്തി.

തൃശൂർ എം.പി ശ്രീ. ടി. എൻ. പ്രതാപനും റിട്ടയേർഡ് സുപ്രീം കോടതി ജസ്റ്റിസ് ശ്രീ. കുര്യൻ ജോസഫും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദികരും നൂറുകണക്കിന് വിശ്വാസികളും കൃതജ്ഞതാബലിയിൽ പങ്കെടുത്തു.

തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ മദർ ജനറാൾ റവ. സി. ഉദയാ സി. എച്ച്.എഫ്. കൗൺസിലേഴ്സ്, പ്രൊവിൻഷ്യൽ സുപ്പീരിയേഴസ്, പ്രതിനിധികളായി എത്തിയ തിരുകുടുംബ സന്യാസിനികൾ, വ്യത്യസ്ത സന്യാസ-സന്യാസിനി സമൂഹങ്ങളിലെ ജനറാൾമാർ, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സ്, പ്രതിനിധികൾ എന്നിവർ നന്ദി നിറഞ്ഞ ഹൃദയത്തോടെ ഈ ആത്മീയ ചടങ്ങിൽ പങ്കാളികളായിരുന്നു. മാർ പോളി കണ്ണൂക്കാടൻ വിശുദ്ധിയുടെ പുണ്യ മുഹൂർത്തങ്ങളെ യാഥാർത്ഥ്യമാക്കിയ ഏവർക്കും നന്ദി പറഞ്ഞു. തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ പ്രതിനിധിയായി സി.പുഷ്പ സി.എച്ച്.എഫ് ഏവർക്കും നന്ദി പറഞ്ഞു. തുടർന്ന് വിശുദ്ധയുടെ തിരുശേഷിപ്പു വന്ദനമാരുന്നു. സ്നേഹ  വിരുന്നോടെ റോമിലെ ആഘോഷങ്ങൾക്ക് സമാപനമായി.