ദിവ്യകാരുണ്യത്തിന് തെരുവീഥിയില്‍ സാക്ഷ്യം നല്‍കി ബിഷപ്പ്! മുട്ടുകുത്തി ആരാധിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

ടെക്‌സാസിലെ ടെയിലര്‍ രൂപതയില്‍ കഴിഞ്ഞ ദിവസം സംഘടിക്കപ്പെട്ട യുവജന കൂട്ടായ്മയില്‍ നിരവധി യുവജനങ്ങളാണ് പങ്കെടുക്കാനെത്തിയത്. കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

കാരണം മറ്റൊന്നുമല്ല. ദിവ്യകാരുണ്യ ഈശോ കടന്നുപോകവേ വഴിയോരത്ത് തറയില്‍ മുട്ടുകുത്തി തലകുമ്പിട്ട് ആരാധിക്കുന്ന ടെയിലര്‍ രൂപതാ ബിഷപ്പ് ജോസഫ് സ്ട്രിക്ക്‌ലാന്‍ഡ് നല്‍കിയ സാക്ഷ്യമാണ് ശ്രദ്ധേയമായത്. ടെയിലര്‍ രൂപതയുടെ മതബോധന ഇന്‍സ്റ്റ്യൂട്ടായ സെന്റ് ഫിലിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 2012 മുതല്‍ രൂപതാദ്ധ്യക്ഷനാണ് ഇദ്ദേഹം.’ഞങ്ങള്‍ ആരുടെ പക്കലേക്ക് പോകും’ എന്നതായിരുന്നു ഇത്തവണത്തെ യുവജന കൂട്ടായ്മയുടെ ചര്‍ച്ചാ വിഷയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.