സ്പിരിറ്റ് ഓഫ് ഫ്രാന്‍സിസ് അവാര്‍ഡ് ടെക്‌സസ് ബിഷപ്പിന് 

‘കാത്തലിക്ക് എക്‌സ്റ്റെന്‍ഷന്‍’ ഏര്‍പ്പെടുത്തിയ ഇത്തവണത്തെ ‘സ്പിരിറ്റ് ഓഫ് ഫ്രാന്‍സിസ്’ അവാര്‍ഡ് ടെക്‌സസിലെ ബ്യൂമൗണ്ട് ബിഷപ്പ് കര്‍ട്ടിസ് ജെ. ഗ്വല്ലറിക്ക്. ആദ്യമായി ‘സ്പിരിറ്റ് ഓഫ് ഫ്രാന്‍സിസ്’അവാര്‍ഡ് കരസ്ഥമാക്കുന്ന ആദ്യ ആഫ്രോ- അമേരിക്കന്‍ ബിഷപ്പാണ് കര്‍ദിനാള്‍ ഗ്വല്ലറി.

ആഴമായ വിശ്വാസം, പ്രതീക്ഷ, വ്യത്യസ്തമായ കാഴ്ചപ്പാട്, നേതൃത്വപാടവം, സഭാസ്‌നേഹം, ആത്മാര്‍ത്ഥത തുടങ്ങിയ കാര്യങ്ങളാണ് ബിഷപ്പ് കര്‍ട്ടിസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കത്തോലിക്കാ വിശ്വാസത്തില്‍ ആഴപ്പെടുന്നതിലും പാവങ്ങളെ സഹായിക്കുന്നതിലുമുള്ള ഫ്രാന്‍സിസുമാരുടെ മാതൃക പിന്തുടരുന്നതില്‍ ഈ സംഘടന നീതിപുലര്‍ത്തുന്നുണ്ടെന്ന് ബിഷപ്പ് ഗ്വല്ലറി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

അമേരിക്കയിലെ ദരിദ്രമേഖലകളില്‍ ദൈവാലയങ്ങള്‍ നിര്‍മിക്കുക, മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നീ ലക്ഷ്യങ്ങളുമായി 1905 -ല്‍ രൂപീകൃതമായ സംഘടനയാണ് കാത്തലിക്ക് എക്‌സ്റ്റെന്‍ഷന്‍. വിശുദ്ധ ഫ്രാന്‍സിസ് അസീസി, ഫ്രാന്‍സിസ് പാപ്പ, ‘കാത്തലിക്ക് എക്‌സ്റ്റെന്‍ഷന്‍’ രൂപീകരിച്ച ഫാ. ഫ്രാന്‍സിസ് ക്ലെമെന്റ് കെല്ലി എന്നിങ്ങനെ പാവങ്ങള്‍ക്കുവേണ്ടി നിലകൊണ്ടിരുന്ന മൂന്ന് ഫ്രാന്‍സിസുമാരോടുമുള്ള ആദരസൂചകമായി ഏര്‍പ്പെടുത്തിയതാണ് ‘സ്പിരിറ്റ് ഓഫ് ഫ്രാന്‍സിസ്’അവാര്‍ഡ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.