കലാപകാരികൾക്കു മുന്നിൽ ദൈവസ്നേഹത്തിനു സാക്ഷ്യം വഹിച്ച് ഒഹിയോയിലെ കന്യാസ്ത്രീകൾ

കറുത്തവർഗ്ഗക്കാരനായ യുവാവിന്റെ കൊലപാതകവും അതെ തുടർന്നുള്ള പ്രതിക്ഷേധങ്ങളും അമേരിക്കയിൽ കത്തിപ്പടരുകയാണ്. പ്രതിക്ഷേധക്കാരുടെ രോക്ഷപ്രകടനത്തിൽ പല ദൈവാലയങ്ങളും ആക്രമിക്കപ്പെട്ടു. ദൈവം മരിച്ചു, ദൈവം ഇല്ല തുടങ്ങിയ വാക്കുകൾ പല ദൈവാലയ ഭിത്തികളിലും കലാപകാരികൾ ആലേഖനം ചെയ്തു. എന്നാൽ അവർക്കൊക്കെ മറുപടിയുമായി ദൈവം സ്നേഹമാണെന്നു ആലേഖനം ചെയ്തുകൊണ്ട് കലാപകാരികൾക്കു മുന്നിൽ വെളിപ്പെടുത്തുകയാണ് സിൻസിനാറ്റിയിലെ ധീരയായ ഒരു കന്യാസ്ത്രീ. ഏണിയിൽ കയറി നിന്ന് ദൈവം സ്നേഹമാണ് എന്ന് പ്രായ പെയിന്റ് കൊണ്ട് ഗ്ലാസുകളിൽ എഴുതുന്ന സന്യാസിനിയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ധീരയായ കന്യാസ്ത്രീ എന്നാണ് ലോകം ഇവരെ വിശേഷിപ്പിക്കുന്നത്.

കാർമലൈറ്റ് നൻ ഓഫ് ദി ഡോട്ടേഴ്സ് ഓഫ് സെന്റ്. എലിയാസ് എന്ന സന്യാസ സമൂഹത്തിലെ ഒരു സന്യാസിനിയാണ് കാഡ്ബോർഡുകളാൾ മൂടിയ ജനലുകളിൽ സ്പ്രേ-പെയിന്റ് ഉപയോഗിച്ചാണ് കന്യാസ്ത്രീ ദൈവ സ്നേഹത്തെ വെളിപ്പെടുത്തുന്ന വാക്യങ്ങൾ എഴുതുന്നത്. “ദൈവം സ്നേഹമാണ്”, “ഹൃദയം മാറുമ്പോൾ ലോകം മാറും.” എന്നിങ്ങനെയാണ് ആ എഴുത്തുകൾ. പ്രതിഷേധക്കാർ കടന്നുപോകുമ്പോഴാണ് സന്യാസിനി ഈ കാര്യങ്ങൾ ചെയ്യുന്നത്. ഇത്‌ തങ്ങളുടെ പുതിയ മഠം ആണെന്നും ഇവർ വെളിപ്പെടുത്തുന്നു. വീഡിയോ പോസ്റ്റ് ചെയ്ത്  ഏതാനും മണിക്കൂറുകൾക്കുള്ളിൽ മൂന്നു ലക്ഷത്തിലധികം ആളുകളാണ് ഈ ദൃശ്യങ്ങൾ കണ്ടത്. 5000 ൽ അധികം ഷെയറുകളും ഈ പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.

“പ്രതിക്ഷേധക്കാർ കടന്നു പോകുന്ന വഴികളിൽ വീടുകൾ ഉള്ളവർ തങ്ങളുടെ ജനാലകളും മറ്റും തടികൾ കൊണ്ട് മൂടിയിരുന്നു. പല സ്ഥലങ്ങളിലും വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായതിനാലാണ് ആളുകൾ ഇങ്ങനെ ചെയ്തത്. ഞങ്ങൾ വളരെ പാവപ്പെട്ട നിലയിലാണ് ജീവിക്കുന്നത്. അതിനാൽ തന്നെ തടികൾ ഉപയോഗിച്ച് മറക്കേണ്ടി വന്നില്ല. എന്നാൽ ഞങ്ങൾ ഒന്ന് തീരുമാനിച്ചു. സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശങ്ങൾ ഉപയോഗിച്ച് പൊതിയുവാൻ. ഇതൊക്കെയാണെങ്കിലും, സമൂഹത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കുന്നത് നിങ്ങൾ കാണുന്നുണ്ട്. ദൈവം പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് അവയൊക്കെ. ആളുകൾ സ്നേഹത്തിൽ നിലനിൽക്കുവാനും ഭയപ്പെടാതിരിക്കുന്നതിനുമായി ഞങ്ങൾ പ്രാർത്ഥിക്കുകയാണ് ഇപ്പോൾ.” വീഡിയോ വൈറലായതിനു ശേഷം സന്യാസസമൂഹത്തിലെ ഒരു സഹോദരി വെളിപ്പെടുത്തി.

ഒപ്പം പ്രതിക്ഷേധക്കാർക്കു മാനസാന്തരം ഉണ്ടാകുന്നതിനും ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമായി വഴിയിൽ മുട്ട് കുത്തി നിന്ന് പ്രാർത്ഥിക്കുന്ന കന്യാസ്ത്രീയുടെ ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.