‘ക്രിസ്തു അവിടുത്തെ സ്നേഹത്തിലേക്ക് എന്നെ അടുപ്പിച്ചു’ – ഒരു യുവസന്യാസിനിയുടെ ദൈവവിളി സാക്ഷ്യം

2015 -ൽ ഒരു സുഹൃത്ത് വഴിയാണ് ഇമ്മാക്കുലേറ്റ് എന്ന യുവതി സമർപ്പിതജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയത്. സന്യാസിനികളുടെ മുഖത്തു കണ്ട സന്തോഷം, അതാണ് ഇമ്മാക്കുലേറ്റിനെ കൂടുതൽ ആകർഷിച്ചത്. അങ്ങനെ രണ്ട് വർഷങ്ങൾക്കു ശേഷം 2017 -ൽ, മഠത്തിൽ ചേരാൻ അവൾ തീരുമാനിച്ചു. ഇപ്പോൾ 27 വയസുള്ള ഈ യുവതി ഒക്ടോബർ 30 -ന് സ്പെയിനിൽ വച്ച് സി. ഇമ്മാക്കുലേറ്റ് ആയി മാറി തന്റെ സമർപ്പിതജീവിതം ആരംഭിച്ചു.

സ്പെയിനിലെ ക്വിസ്മോണ്ടോയിൽ ആണ് ഇമ്മാക്കുലേറ്റ് ജനിച്ചത്. മൂന്ന് സഹോദരങ്ങളിൽ ഏറ്റവും ഇളയവളാണ് ഇമ്മാക്കുലേറ്റ്. “കർത്താവ് എന്നോട് പതിയെ പ്രണയത്തിലായി. സമർപ്പിതജീവിതം ദൈവത്തിന് എന്നെ മുഴുവനായി കൊടുക്കാനുള്ള വിളിയാണ്. ക്രിസ്തുവിന്റെ മണവാട്ടി ആയിരിക്കാനും മനുഷ്യരാശിക്ക് എന്നെത്തന്നെ ദാനം ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു” – ഇമ്മാക്കുലേറ്റ് വെളിപ്പെടുത്തി.

“ജീവിതത്തിന്റെ സൗന്ദര്യത്തെ ത്യജിക്കലല്ല മറിച്ച്, അത് ക്രിസ്തുവിൽ ‘മറഞ്ഞിരിക്കുന്ന നിധി’ കണ്ടെത്തിയതാണ്. ഇനി ഇമ്മാക്കുലേറ്റിന് മറ്റു നിധികൾ ആവശ്യമില്ല. സമർപ്പിതജീവിതത്തിലേക്ക് പ്രവേശിക്കുന്നതു വഴി, മകൾക്കു വേണ്ടിയുള്ള പദ്ധതികൾ ഉപേക്ഷിക്കുകയും അവളെ തിരുസഭയ്ക്ക് ദാനമായി നൽകുകയും ചെയ്ത മാതാപിതാക്കൾക്കും ദൈവം പ്രതിഫലം നൽകും” – സെറോ ഡി ലോസ് ഏഞ്ചൽസിലെ എപ്പിസ്‌കോപ്പൽ വികാരി ഫാദർ മാനുവൽ വർഗാസ് ഒക്ടോബർ 30 -ലെ ചടങ്ങിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.