തന്റെ മകളെ ഗർഭച്ഛിദ്രം ചെയ്യുന്നതിൽ നിന്നും അവസാന നിമിഷം പിന്തിരിഞ്ഞ ഒരു അമ്മയുടെ ജീവിതസാക്ഷ്യം

  “ഗർഭച്ഛിദ്രം, നിരവധി കുട്ടികളെയും അമ്മമാരെയും കൊല്ലുന്ന ഒരു പകർച്ചവ്യാധിയാണ്. അത് കോവിഡിനെക്കാൾ കൂടുതൽ പേരെ കൊല്ലുന്നു” – കൊളംബിയയിൽ നിന്നുള്ള 33 വയസുള്ള ലിസ് മാർട്ടിനെസ് പറയുന്നു. രണ്ട് വർഷം മുമ്പ് തന്റെ മകൾ ലുക്രേസിയയെ ഗർഭച്ഛിദ്രം വഴി കൊല്ലുവാൻ നോക്കിയതും അവസാന നിമിഷത്തിൽ ആ ശ്രമം ഉപേക്ഷിച്ചതും ഇതേ അമ്മ തന്നെയാണ്. ഒരിക്കൽ തന്റെ കുഞ്ഞിനെ ഇല്ലാതാക്കുവാൻ ശ്രമിച്ച ഈ അമ്മ ഇന്ന് ജീവന്റെ വക്താവാണ്.

  മാമെസ് 40 കോളിഷൻ ഫോർ ലൈഫ് ഫൗണ്ടേഷനിൽ നിന്ന് സഹായം സ്വീകരിക്കുന്ന നിരവധി അമ്മമാരിൽ ഒരാളാണ് ലിസ്. സംഘടന ഗർഭിണികളെ ദുർബലമായ സാഹചര്യങ്ങളിൽ സഹായിക്കുന്നു. നിരവധി കുട്ടികളുടെ ജീവൻ രക്ഷിച്ച ഈ സംഘടനയെ ഓർത്ത് ഇന്ന് ലിസ് ദൈവത്തിന് നന്ദി പറയുന്നു. ഈ സംഘടനയില്ലായിരുന്നെങ്കിൽ ഇന്ന് തന്റെ മകൾ ജീവനോടെ ഉണ്ടാകില്ലെന്ന് ഈ അമ്മയ്ക്ക് നന്നായിയറിയാം.

  2019 ജൂൺ ആറിനാണ് ലിസിന്റെ മകൾ ലുക്രേസിയ യെപസ് മാർട്ടിനെസ് ജനിച്ചത്. ലിസിന്റെ നാലാമത്തെ മകളാണ് അവൾ. ആദ്യത്തെ മകളുണ്ടായത് പതിനാറാം വയസ്സിലായിരുന്നു. അന്നും അബോർഷൻ നടത്തുന്നതിനോട് ലിസിന് യോജിപ്പില്ലായിരുന്നു. ആദ്യത്തെ ഭർത്താവിനൊപ്പം 14 വർഷം ജീവിച്ചു. രണ്ട് മക്കളുണ്ടായി. പിന്നീട് അവരിൽ നിന്നും വിവാഹമോചനം നേടി.

  “ഞാൻ വിവാഹമോചനം നേടിയപ്പോൾ, എന്റെ മൂന്ന് മക്കളായ സാന്റിയാഗോ (16), ഡാനിലോ (14), ഇവാൻ (10) എന്നിവരാണ് കൂടെയുണ്ടായിരുന്നത്. വിവാഹമോചനത്തിന് ഒരു വർഷത്തിനുശേഷം, മറ്റൊരു കാമുകനുണ്ടായി. അങ്ങനെ ലിസ് വീണ്ടും ഗർഭിണിയായി, ഇത് ഒരു എക്ടോപിക് ഗർഭാവസ്ഥയാകാമെന്ന് ഡോക്ടർ അവളോട് പറഞ്ഞു, അതായത്, ഇത് ഗർഭാശയത്തിന് പുറത്ത് കുഞ്ഞു വളരുന്ന അവസ്ഥ. “എന്റെ മകളുടെ അച്ഛൻ ഒരു പോലീസുകാരനാണ്, വിവാഹമോചിതനാണ്, അദ്ദേഹത്തിന് ഇതിനകം മൂന്ന് മക്കളുണ്ടായിരുന്നു.”

  ലിസിനെക്കാൾ 15 വയസ്സ് കൂടുതലുള്ള അവളുടെ ജീവിതപങ്കാളി സഹായിക്കാൻ തയ്യാറായിരുന്നു. തന്റെ മനഃശാസ്ത്രജ്ഞയാക്കുക എന്ന സ്വപനം സാഷാത്കരിക്കാനും അവൾ ആഗ്രഹിച്ചു. നാല് മക്കളെ വളർത്തുവാൻ അവൾ ആഗ്രഹിച്ചില്ല. ലിസിന്റെ അമ്മ തന്നെ കുഞ്ഞിനെ ഗർഭച്ഛിദ്രം നടത്തുവാൻ പണം അവൾക്ക് നൽകി. എന്നാൽ, ആ പണം പരീക്ഷാ ഫീസ് അടക്കാൻ അവൾ ചിലവഴിച്ചു. അത് അമ്മക്ക് അവളോട് ഇഷ്ടക്കേടിന് കാരണമായി.

  അവസാനം നാലു കുട്ടികൾ വേണ്ടെന്ന തീരുമാനത്തിൽ ലിസും എത്തി. ആശുപത്രിയിൽ ചെന്നെങ്കിലും അവിടെ നിന്നും പുറത്ത് കടക്കുമ്പോൾ 40 ഡെയ്‌സ് ഫോർ ലൈഫിൽ നിന്നുള്ള ചിലരെ കണ്ടു. അതിലൊരാൾ ഗർഭിണിയാണോ എന്ന ലിസിനോട് ചോദിച്ചു. ലിസ് അവളുടെ അവസ്ഥ തുറന്നു പറഞ്ഞു. താൻ ഒരു ഡോക്ടറാണെന്നും അദ്ദേഹവും മറ്റുള്ളവരും കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനാണ് വന്നതെന്നും പറഞ്ഞു. അങ്ങനെ പലവിധ അനുകൂലമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടായെങ്കിലും അവസാനം കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാൻ തന്നെ ലിസ് എന്ന അമ്മ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ പേരിൽ എല്ലാവരിൽ നിന്നും ഒറ്റപ്പെടുവാനും സാമ്പത്തികമായി പിന്നോക്കമായിപ്പോകാനും ഇടയായി. എങ്കിലും ഫൗണ്ടേഷൻ സഹായമായി കൂടെ നിന്നു. അതുകൊണ്ടാണ് പച്ചക്കണ്ണുകളും സുന്ദരമായ പുഞ്ചിരിയുമുള്ള ലുക്രേസിയ എന്ന മകൾ ഇന്ന് തന്നോടൊപ്പമുള്ളതെന്ന് ലിസ് എന്ന അമ്മ വിശ്വസിക്കുന്നു.

  സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.