ജക്കാർത്തയിൽ നാലു ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി

ജക്കാർത്തയിലെ സെൻട്രൽ സുലവേസിയിൽ ഇസ്ലാമിക തീവ്രവാദികൾ നാലു ക്രൈസ്തവരെ കഴുത്തറത്തു കൊലപ്പെടുത്തി. പ്രാദേശിക ടോറോജാ വിഭാഗത്തിൽ പെട്ട ക്രൈസ്തവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ അമ്മയും മകനും ഉൾപ്പെടുന്നു. ഈസ്റ്റേൺ ഇൻഡോനേഷ്യയിലെ മുജാഹിദീൻ തീവ്രവാദികളാണ് കൊലപാതകത്തിന് പിന്നിൽ.

മാർട്ടൻ സോളോയെയും അമ്മ സിംസൺ സൂസയെയും അവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് ശിരഛേദം ചെയ്ത നിലയിൽ കണ്ടെത്തിയത്. രണ്ട് കിലോമീറ്റർ അകലെ പൗലോസ് പപ്പയുടെയും ലൂക്കാസ് ലെസെക്കിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബറിലും ഗ്രാമവാസികളായ നാലു ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു.

ഐഎസ് തീവ്രവാദികളുമായി അടുത്ത ബന്ധം പുലർത്തുന്ന തീവ്രവാദ സംഘം ആണ് ഇൻഡോനേഷ്യയിലെ മുജാഹിദീൻ സംഘം. വളരെ ചെറുതെങ്കിലും ക്രൈസ്തവർക്ക് നേരെ വളരെയധികം ആക്രമണങ്ങൾ ഈ തീവ്രവാദികൾ നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.