സെൻട്രൽ സുലവേസിയിൽ ക്രൈസ്തവരെ ആക്രമിച്ചിരുന്ന എംഐടി തീവ്രവാദി കൊല്ലപ്പെട്ടു

സെൻട്രൽ സുലവേസിയിൽ ക്രൈസ്തവരുടെ തലവെട്ടിയിരുന്ന എംഐടി തീവ്രവാദി കൊല്ലപ്പെട്ടു. ഇന്തോനേഷ്യൻ സുരക്ഷാ സേന ചൊവ്വാഴ്ച നടത്തിയ വെടിവെപ്പിലാണ് തീവ്രവാദിയായ അഹ്മദ് ഗസാലി കൊല്ലപ്പെട്ടത്.

27 – കാരനായ അഹ്മദ് പരിഗി മൗതോംഗ് റീജൻസിയിലെ മലനിരകളിൽ വച്ചാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തോടെ ഈസ്റ്റേൺ ഇന്തോനേഷ്യ മുജാഹിദീൻ (എംഐടി) എന്ന ഭീകരസംഘടനയിലെ അംഗങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി.

സെൻട്രൽ സുലവേസിയിലെ പോലീസ് ഓഫീസർമാരെയും ക്രൈസ്തവരെയും ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം എംഐടി ഏറ്റെടുത്തിരുന്നു. 2021 മെയ് 11 ന് ക്രൈസ്തവരായ നാല് കർഷകരെ ശിരഛേദം ചെയ്തതുൾപ്പെടെ എംഐടിയുടെ നിരവധി ആക്രമണങ്ങളിൽ ഗസാലിയും പങ്കാളിയാണെന്ന് പോലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.