പാവങ്ങൾക്ക് കരുതലായി തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി

കോവിഡ് 19 മഹാമാരിക്ക് നടുവിലും പാവങ്ങൾക്ക് കരുതലായി മാറുകയാണ് തലശേരി അതിരൂപതയിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് സൊസൈറ്റി. കേരളത്തിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പാവപ്പെട്ടവർക്ക് ആണ് സൊസൈറ്റി വീടുകൾ പണിതു നൽകിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പേരട്ടയിൽ നിർമ്മിച്ച ഭവനത്തിന്റെ കൂദാശാ കർമ്മം സെപ്റ്റംബർ ഒൻപതാം തീയതി നടന്നു.

കെസിവൈഎം, വിൻസെന്റ് ഡി പോൾ, മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി, തലശേരിയിലെ വിവിധ ഇടവക കമ്മിറ്റികൾ തുടങ്ങിയവയുടെ സഹായത്തോടെയാണ് ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. രോഗത്താലും സാമ്പത്തിക ബുദ്ധിമുട്ടുകളാലും വലയുന്ന ബിജു എന്ന ഇടവകാംഗത്തിനാണ് പുതിയ വീട് നിർമ്മിച്ച് നൽകിയത്.

തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ ഈ വർഷം നടത്തിയ 68 -മത്തെ ഭവന നിർമ്മാണമാണ് ഇത്. ഇതുവരെ മൊത്തം 371 വീടുകളാണ് പണിതു നൽകിയത്. ഭവന നിർമ്മാണവും ശൂചിത്വം ഉറപ്പാക്കലും ആണ് തലശേരി സോഷ്യൽ സർവീസിന്റെ പ്രധാന പ്രവർത്തനങ്ങൾ. യാതൊരു വിവേചനവുമില്ലാതെ ഭവനരഹിതരായ ആളുകൾക്ക് വൃത്തിയുള്ള ചുറ്റുപാടിൽ താമസിക്കാൻ കഴിയുന്ന ഒരു വീട് സ്വന്തമാക്കുകയെന്നതിന്റെ യഥാർത്ഥവൽക്കരണമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.