ജോസ് മോന്റെ ക്രിസ്മസ് സമ്മാനം: ടെലിഫിലിം റിലീസ് ചെയ്തു

പരസ്പരം സ്നേഹിക്കുക എന്ന ക്രിസ്തുമസിന്റെ വലിയ സന്ദേശം പങ്കുവച്ചുകൊണ്ട് ‘ജോസ് മോന്റെ ക്രിസ്മസ് സമ്മാനം’ എന്ന ടെലിഫിലിം റിലീസ് ചെയ്തു. പെന്റാ മൂവി പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ സംരംഭമായ ഈ ടെലിഫിലിമിന്റെ തിരക്കഥ, ക്യാമറ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് സിബിൻ മാത്യു മൂലചാലിൽ ആണ്. സോണി, ഷാജു, നിഷ,മാസ്റ്റർ അലൻ എന്നിവരാണ് ജോസ് മോന്റെ ക്രിസ്മസ് സമ്മാനത്തിൽ അഭിനയിച്ചിരിക്കുന്നത്.

പട്ടുവിരിച്ച മെത്തകളില്ല എന്ന് തുടങ്ങുന്ന മനോഹരമായ ക്രിസ്മസ് സോങ് പിന്നില്‍ ഫാ. ജോര്‍ജ് നെല്ലിക്കാട്ട് ആണ്. ഇതിൽ പാടിയിരിക്കുന്നത് സോണി പാതാമ്പുഴ, സാന്യ കളപ്പുരയ്ക്കൽ എന്നിവരാണ്.

വാഗമൺ, പുള്ളിക്കാനം, അയ്യമ്പാറ എന്നിവിടങ്ങളിലായിരുന്നു മൂന്ന് ദിവസങ്ങളിലെ ഷൂട്ടിംഗ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.