പാക്കിസ്ഥാനില്‍ പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി

പാക്കിസ്ഥാനിലെ ഫൈസലാബാദിൽ സുനിത മാസിഹ് എന്ന പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ പൊതുജനരോഷം ശക്തമാകുന്നു.

സുനിതയെ മതം മാറ്റുവാൻ ശ്രമിച്ചുവെങ്കിലും ഇത് നിരാകരിച്ചതിന്റെ പേരില്‍ മുടി മുറിച്ചുകളയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പാക്ക് സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കു നേരെ വലിയ തോതിലുള്ള അക്രമങ്ങളാണ് അരങ്ങേറുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്നുപോലും ഇതിനെതിരെ കാര്യമായ നടപടികൾ ഉണ്ടാകാത്തത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് ഇടയാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.