മാർട്ടിന്റെ കുടുംബത്തിന് കണ്ണീരോടെ വിട നൽകി നാട്

കാവാലി സെന്റ് മേരീസ് പള്ളിയുടെ നടുത്തളത്തിൽ അവർ ആറു പേരും അലങ്കരിച്ച ആറു പെട്ടികളിൽ അന്തിമയാത്രക്കായി അണഞ്ഞപ്പോൾ ഒരു നാടു മുഴുവനും തേങ്ങി. ഉരുൾപൊട്ടലിൽ കവർന്നെടുത്തത് ഒരു കുടുംബത്തെ ഒന്നാകെ ആയിരുന്നു. മാർട്ടിൻ, അമ്മ ക്ലാരമ്മ, ഭാര്യ സിനി, മക്കളായ സ്നേഹ, സോനാ, സാന്ദ്ര എന്നിവർ ഇനി രണ്ടു കല്ലറകളിലായി അന്ത്യവിശ്രമം കൊള്ളും.

ഉരുൾപൊട്ടലിൽ ഇരച്ചെത്തിയ വെള്ളപ്പാച്ചിൽ അവരുടെ വീടിനെയൊന്നാകെ വിഴുങ്ങിയിരുന്നു. അതിനാൽ, മൃതദേഹങ്ങൾ പള്ളിയിലേക്കാണ് എത്തിച്ചത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാരശുശ്രൂഷകള്‍. ഒരു കുടുംബത്തിന്റെ ഒന്നാകെയുള്ള വിയോഗത്തിൽ ഒരു നാട് മുഴുവൻ തേങ്ങി. കാവാലി പ്രദേശത്തെ ജനങ്ങൾ ഇങ്ങനെയൊരു സംസ്ക്കാര ചടങ്ങിന് ഇതുവരെയും സാക്ഷ്യം വഹിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.