അനുദിന ജീവിതത്തെ അനുഗ്രഹപ്രദമാക്കാം, വിശുദ്ധ മദര്‍ തെരേസയുടെ ഈ നിര്‍ദേശങ്ങളിലൂടെ

അനുദിന ജീവിതത്തെ അനുഗ്രഹപ്രദമാക്കാന്‍ ഉപകരിക്കുന്ന ഏതാനും നിര്‍ദേശങ്ങള്‍ വിശുദ്ധ മദര്‍ തെരേസ ലോകത്തെ പഠിപ്പിച്ചിരുന്നു. അവ ഏതൊക്കെയെന്ന് നോക്കാം, അതനുസരിച്ച് ജീവിക്കാനും പരിശ്രമിക്കാം..

1. കരുണ: കണ്ണുകളിലും മുഖത്തും കരുണയുണ്ടായിരിക്കുക. കരുണാപുരസരമായ ഒരു നോട്ടം ഉണ്ടായിരിക്കുക. മറ്റൊരാള്‍ക്ക് പരിഗണന മാത്രമല്ല അവര്‍ക്ക് സ്വന്തം ഹൃദയം കൂടി നല്‍കുക.

2. ജീവിതവിശുദ്ധി: ജീവിതവിശുദ്ധി പാലിച്ച് വിശുദ്ധനോ വിശുദ്ധയോ ആകാന്‍ ആഗ്രഹിക്കുക, പരിശ്രമിക്കുക.

3. വിശ്വസ്തത: ജീവിതത്തില്‍ വിജയിക്കാനല്ല, വിശ്വസ്തരായിരിക്കാനാണ് ദൈവം വിളിച്ചിരിക്കുന്നത് എന്നത് മറക്കാതിരിക്കുക.

4. എളിമയുണ്ടായിരിക്കുക: എളിമയുള്ള മനസ്സിനെ ഈ ലോകത്തിലുള്ള അവഗണനയും തിരസ്‌കരണവും ഒന്നും ബാധിക്കുകയില്ല.

5. ആനന്ദം: ആനന്ദം പ്രാര്‍ത്ഥനയും ശക്തിയും സ്‌നേഹവുമാണ്. ആത്മാക്കളെ പിടികൂടാന്‍ ഏറ്റവും സഹായകരമായിരിക്കുന്നത് ആനന്ദമാണ്.

6. വിശ്വാസം: ജീവിതം ദൈവത്തിന്റെ കരങ്ങളിലേയ്ക്ക് സമര്‍പ്പിക്കണമെങ്കില്‍ വിശ്വാസം കൂടിയേ തീരൂ.

7. പ്രാര്‍ത്ഥന: കുടുംബങ്ങളെ പ്രാര്‍ത്ഥനകളിലേയ്ക്ക് തിരികെ കൊണ്ടുവരിക. കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യം ദൈവം തരുന്ന വലിയ അനുഗ്രഹമാണ്.

8. ത്യാഗം: ത്യാഗമനസ്ഥിതി നാം നമ്മെത്തന്നെ ശൂന്യനാക്കുന്ന പ്രക്രിയയാണ്.

9. സേവനം: മറ്റുള്ളവരെ സേവിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കാതിരിക്കുക.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.