തലീത്താക്കും! ആധുനിക അടിമത്തത്തിനെതിരെ വനിതാ വിശ്വാസികൾ

റോമിൽ തിങ്കളാഴ്ച നടന്ന, ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയർ ജനറലിന്റെ പ്രധാന വിഷയം, ആഫ്രിക്കയിലെ തലീത്താക്കും: ആധുനിക അടിമത്തത്തിനെതിരെ വനിതാ മത നേതാക്കൾ എന്നതായിരുന്നു. തലീത്താക്കുമിന്റെ അന്താരാഷ്ട്ര കോർഡിനേറ്റർ, സി. ഗബ്രിയേല ബോട്ടാണി, ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്മെന്റിലെ മൈഗ്രന്റ്സ് ആൻഡ് റെഫ്യൂജി സെക്ഷന്റെ പ്രതിനിധി, ഡോ. ഫ്ലമീനിയ വോള, അയർലൻഡ്, ഗ്രേറ്റ് ബ്രിട്ടൻ എന്നിവിടങ്ങളിലെ വത്തിക്കാൻ സ്ഥാനപതികളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

തലീത്താക്കും

ആഗമനകാലം ആരംഭിച്ചിരിക്കുന്ന അവസരത്തിൽ, മനുഷ്യക്കടത്ത് പോലുള്ള ആധുനിക അടിമത്തങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക എന്നതാണ് പ്രധാനമായും ഈ സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്. ഇങ്ങനെ പറഞ്ഞാണ് USIG വൈസ് പ്രസിഡന്റ് സി. സാലി ഹോഡ്ഗൺ സമ്മേളനത്തിൽ സംസാരിച്ച് തുടങ്ങിയത്. 76 രാജ്യങ്ങളിലായി 22൬ ശൃഖലകളിലായി വ്യാപിച്ച് കിടക്കുന്ന സംഘടനയാണ് തലീത്താക്കും. ആഗമനകാലം നൽകുന്നതുപോലെ പ്രത്യാശയുടെ സന്ദേശമാണ് ഈ സംഘടനയും നൽകുന്നത്. എല്ലാ അടിമത്തങ്ങളിൽ നിന്നും മോചിതരാവു൭ം എന്ന പ്രത്യാശ.

ഓരോ പ്രദേശത്തെയും സന്യാസിനികളുടെ സഹായത്തോടെ താഴേത്തട്ടിൽ നിന്നാണ് തലീത്താക്കും പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, ഭവനം പോലുള്ള പ്രാഥമിക സൗകര്യങ്ങൾ എന്നിവയൊക്കെയാണ് പ്രധാനമായും തലീത്താക്കും ഇരകളായവർക്ക് വേണ്ടി ചെയ്യുന്നത്.

ഇത്തരം അടിമത്തങ്ങൾ ഇല്ലാതാവണമെങ്കിൽ സമൂഹം മനസ് വയ്ക്കണം. ആവശ്യക്കാരുള്ളത് കൊണ്ടാണല്ലോ ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കുന്നത്. ദേശീയ അന്തർദേശീയ തലങ്ങളിലുള്ള സംഘടനകൾ തമ്മിലുള്ള സഹകരണവും ഇതിനാവശ്യമാണ്. ഡോ. ഫ്ലമീനിയ വോള പറഞ്ഞു.

സമൂഹത്തിന് വളരെ മികച്ച രീതിയിൽ ഉപകാരപ്രദമാവുന്ന ഇത്തരം സംഘടനകളെയും അതിന്റെ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ സാമ്പത്തികവും സാമൂഹികവുമായ സഹായങ്ങൾ വിവിധ സർക്കാരുകളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബ്രിട്ടീഷ് പ്രതിനിധി സാലി ഓക്സ്വർത്തി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.