മനുഷ്യക്കടത്തിനെതിരെ പ്രചാരണ പരിപാടിയുമായി ‘തലിതാ കും’

മനുഷ്യക്കടത്തിനെതിരെ പോരാട്ടവുമായി സന്യാസിനികളുടെ ആഗോളശൃംഖല ‘തലിത കും.’ മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിന് പഞ്ചഭൂഖണ്ഡങ്ങളിലെ സന്യാസിനീ സമൂഹങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള ‘തലിത കും’ (Talitha Kum) എന്ന അന്താരാഷ്ട്ര ശൃംഖല മനുഷ്യക്കടത്തിനെതിരായ ആഗോളദിനത്തില്‍ വിവിധ സംരഭങ്ങളുമായി പങ്കുചേരുന്നു.

‘മനുഷ്യക്കടത്തിനെതിരായ കരുതല്‍ – Care Against Trafficking’ എന്നൊരു പരിപാടി ഈ ദിനാചരണത്തിന്റെ ഭാഗമായി തലിത കും കഴിഞ്ഞ വാരത്തില്‍ ആരംഭിച്ചിരുന്നു. ഈ പോരാട്ടത്തിന്റെ എല്ലാ ഘട്ടത്തിലും പരിചരണത്തിന് വലിയ മാറ്റം വരുത്താന്‍ കഴിയും എന്നു തെളിയിക്കുകയാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.

മനുഷ്യക്കടത്തിന് ഇരകളായവരുടെ ആഴമേറിയ മുറിവ് മായിച്ചുകളയാന്‍ സാധിച്ചില്ലെങ്കിലും പ്രത്യാശയുടെ കിരണങ്ങള്‍ അവരില്‍ വീശാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തലിതാ ക്കുമ്മിന്റെ അന്താരാഷ്ട്ര ഏകോപക സിസ്റ്റര്‍ ഗബ്രിയേല്ല ബൊത്താനി സി എം എസ് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ലോകമെമ്പാടും കത്തോലിക്കാ സന്യാസിനികളും അത്മായരുമുള്‍പ്പെടെ മൂവായിരത്തിലേറെപ്പേര്‍ ഈ പരിപാടിയുമായി പങ്കെടുക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.