ബൈബിൾ ആപ്പുകള്‍ സൂക്ഷിച്ചാല്‍ പോലും കൊല്ലപ്പെടും; ക്രൈസ്തവരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ താലിബാൻ

അഫ്ഗാനിസ്ഥാനിൽ ക്രിസ്തീയതയുടെ ഭാഗമായുള്ള എന്തെങ്കിലും ഫോണിലോ ഭവനങ്ങളിലോ സൂക്ഷിച്ചിരിക്കുന്നവർ ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. താലിബാന് എല്ലായിടത്തും ചാരന്മാരും വിവരങ്ങൾ കൈമാറുന്നവരും ഉണ്ട്. മൊബൈൽ ഫോണിൽ ബൈബിൾ ആപ്പുകൾ ഡൌൺ ലോഡ് ചെയ്തവർ പിടിക്കപ്പെട്ടാൽ ഉടനടി താലിബാൻ അവരെ വധിക്കുമെന്ന് വിവരം ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വാർത്ത സൂചിപ്പിക്കുന്നത് താലിബാൻ അഫ്ഗാനിസ്ഥാനിൽ നിന്നും ക്രൈസ്തവ വിശ്വാസികളെ ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കംകുറിച്ചു എന്നുതന്നെയാണ്.

“പ്രായം കുറഞ്ഞ ക്രൈസ്തവരായ പെൺകുട്ടികളെ താലിബാൻ പിടിച്ചുകൊണ്ടു പോകുന്നു. താലിബാൻ മറ്റൊരു ചർച്ച് നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും അദ്ദേഹത്തിന്റെ ബൈബിളും മറ്റു പ്രാർത്ഥന പുസ്തകങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. തങ്ങൾ എവിടെയാണെന്നും എന്താണ് ചെയ്യുന്നതെന്നും അറിയാമെന്നു താലിബാനിൽ നിന്ന് സഭാ നേതാക്കൻമാർക്ക് കത്തുകൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്,” അമേരിക്കയിൽ അഫ്ഗാൻ അഭയാർത്ഥികൾക്കിടയിൽ സേവനം ചെയ്യുന്ന ഒരു പാസ്റ്റർ പറയുന്നു.

മിഷനറിമാരെയും മിഷൻ ഗ്രൂപ്പുകളെയും ക്രൈസ്തവ സന്നദ്ധ പ്രവർത്തകരെയും രാജ്യത്തു നിന്ന് പുറത്താക്കാനുള്ള തീവ്രമായ ശ്രമമാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെ കണ്ടെത്തി അതുപേക്ഷിക്കാൻ തയാറാകാത്തവരെ കൊന്നു കളയാനായി താലിബാൻ ഓരോ വീടുകളിലും എത്തുന്നുണ്ട്. മറ്റു വിശ്വാസികളുടെ ഒപ്പം ചിലവഴിക്കുന്നത് അപകടമായതിനാൽ പല അഫ്ഗാൻ ക്രൈസ്തവ വിശ്വാസികളും പൂർണ്ണമായും ഒറ്റയ്ക്കാണവിടെ. സംസാരിക്കാൻ മറ്റൊരു ക്രിസ്ത്യാനിപോലുമില്ല. പലരും ഭയം കാരണം വീടുകളിലുള്ള പ്രാർത്ഥനയ്ക്കുപോലും ഒത്തുചേരുന്നില്ല. അവർ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.

കഴിഞ്ഞ ദിവസം ക്രൈസ്തവ വിശ്വാസിയായ അഫ്ഗാൻ പൗരനെ താലിബാൻ ജീവനോടെ തൊലിയുരിഞ്ഞ് തൂണിൽ തൂക്കിയിട്ടെന്നു യു എസ് ജന പ്രതിനിധി സഭയിലെ അംഗമായിരുന്ന മാർക്ക് വാക്കർ വെളിപ്പെടുത്തിയിരുന്നു. ഞെട്ടലോടെയാണ് ലോകം ഈ വാർത്ത ശ്രവിച്ചത്. താലിബാൻ ഭരണം തുടങ്ങുന്നതിനു മുൻപുതന്നെ രാജ്യത്ത് ക്രൈസ്തവർ രഹസ്യമായിട്ടായിരുന്നു ജീവിച്ചിരുന്നത്. ഇപ്പോൾ സ്ഥിതി കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.