കോവിഡ് ബാധിതർക്ക് പ്രത്യാശ പകരാൻ ഉണ്ണീശോയുമായി വൈദികർ

മെക്സിക്കോ സിറ്റിയിലെ ആശുപത്രികളിൽ കോവിഡ് ബാധിച്ചു കഴിയുന്ന ആളുകൾക്ക് പ്രത്യാശ പകരുവാനായി ചാപ്ലയിൻമാർ. ഉണ്ണീശോയുടെ രൂപവുമായി കോവിഡ് രോഗികളുടെ പക്കലേയ്ക്ക് എത്തിയാണ് ഇവർ രോഗികൾക്ക് പ്രത്യാശ പകരുന്നത്. ക്രിസ്തുമസിനോട് അടുത്തുള്ള ഈ ദിവസങ്ങളിൽ രോഗികളുടെ അടുത്തേയ്ക്ക് ഉണ്ണീശോയുമായി ഇവർ കടന്നു പോകും.

“കോവിഡ് രോഗികൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഏകാന്തന്തയാണ്. കാരണം രോഗി ഒറ്റപ്പെടുകയാണ്, കുടുംബത്തെ കാണാൻ അയാൾക്ക്‌ കഴിയില്ല. രോഗം എങ്ങനെ പുരോഗമിക്കുമെന്ന് അവനറിയില്ല. ഒപ്പം തന്റെ ജീവിതത്തെ കുറിച്ചു ഓർത്തു രോഗി ഭയപ്പെടുന്നു. ക്രിസ്മസ് കാലത്തെ ഈ ഏകാന്തത കൂടുതൽ ദുഷ്കരമാണ്. അതിനാൽ ദൈവത്തിന്റെ രോഗികളോടുള്ള സാമിപ്യം മനസിലാക്കുവാനും അവിടുത്തെ സ്നേഹ സ്പർശത്തിലേക്ക് അവരെ എത്തികുവാനും ആണ് ഉണ്ണീശോയുമായി രോഗികളുടെ പക്കലേയ്ക്ക് ഉള്ള ഈ യാത്ര” – കോവിഡ് ചാപ്ലിൻമാരിൽ ഒരാളായ ഫാ. അഡ്രിയോൺ ലോസാനോ പറയുന്നു.

ഇത്തരത്തിൽ രോഗികൾക്ക് കൊടുക്കുവാനായി 500 -റോളം ഉണ്ണീശോയുടെ രൂപങ്ങളാണ് ഈ വൈദികർ തയ്യാറാക്കിയിരിക്കുന്നത്. ഓരോ രോഗികൾക്കും ഓരോ ഉണ്ണീശോയെ നൽകുകയും മറ്റൊരു രൂപം പ്രാർത്ഥനയോടെ കോവിഡ് വാർഡിൽ വയ്ക്കുകയും ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്.

ഈ വൈദികനെ കൂടാതെ മറ്റു നാലു വൈദികർ കൂടെ കോവിഡ് രോഗികളുടെ ആത്മീയ സേവനത്തിനായി സന്നദ്ധരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.