പുതുവർഷത്തിൽ തീരുമാനങ്ങളെടുക്കാം കൃത്യതയോടെ

പ്രതീക്ഷകളും ആകാംക്ഷകളും ഒക്കെ നിറഞ്ഞ സമ്മിശ്ര മനോഭാവങ്ങളോടെയാണ് നാം 2021-നെ സ്വീകരിക്കുവാൻ ഒരുങ്ങുന്നത്. പലതരത്തിലുള്ള പ്രതിസന്ധികൾക്കു നടുവിലാണെങ്കിലും അവയെ ഒക്കെ അതിജീവിക്കുവാൻ എല്ലാവർക്കും കഴിയട്ടെ. ഈ പുതുവർഷം പുതിയ തീരുമാനങ്ങളെടുക്കാൻ നമുക്ക് സാധിക്കട്ടെ.

ചില കാര്യങ്ങൾ ചെയ്യുവാനും ചിലത് ചെയ്യാതിരിക്കുവാനുമുള്ള തിരഞ്ഞെടുപ്പുകൾ ഓരോ വ്യക്തിയിൽ നിന്നും ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ, എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ വ്യക്തിജീവിതത്തെ കൂടുതൽ ക്രമപ്പെടുത്തുവാൻ ഉതകുന്നതാകണം. ഒരുപാടു പേർ ഒരു വർഷത്തിന്റെ തുടക്കത്തിൽ വലിയ തീരുമാനങ്ങളെടുക്കും. എന്നാൽ അവസാനം ഒന്നുമില്ലാത്ത അവസ്ഥയിലെത്തും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കണം. അതിന് നമ്മെ സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ ഇതാ…

1. തീരുമാനങ്ങളിൽ വ്യക്തത ഉണ്ടാകണം

തീരുമാനങ്ങളിൽ നല്ല വ്യക്തതയുണ്ടാകണം. നാം ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിവും താല്‍പര്യവും ഉണ്ടാകണം. അതില്ലെങ്കിൽ നാം എടുക്കുന്ന തീരുമാനങ്ങൾ നാം പാതിവഴിയിൽ ഉപേക്ഷിക്കുവാനിടയുണ്ട്.

ഉദാഹരണത്തിന്, ആരോഗ്യപരമായ കാര്യങ്ങളിൽ എടുക്കുന്ന തീരുമാനം നമ്മെക്കൊണ്ട് സാധിക്കുന്നതായിരിക്കണം. അതിൽ മാറ്റം വരണമെന്ന് നാം ആഗ്രഹിക്കുന്നതുമാകണം. എങ്കിൽ മാത്രമേ അതില്‍ ഉറച്ചുനിൽക്കാൻ നമുക്ക് സാധിക്കൂ.

2. കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടാകണം

എടുക്കുന്ന തീരുമാനങ്ങളിൽ പുരോഗതിയുണ്ടോ എന്നും മാറ്റം വരുത്തണമോ എന്നും കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടാകണം. അത് നമ്മുടെ സ്വഭാവത്തിലും ജോലിയിലും കാര്യമായ പുരോഗതിയുണ്ടാക്കും. നാമെടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിലെ സമസ്ത മേഖലയെയും ബാധിക്കുന്നതാണ്.

3. യാഥാര്‍ത്ഥ്യത്തോട് ചേർന്നുനിൽക്കുന്ന തീരുമാനങ്ങളെടുക്കുക

നമുക്ക് ചെയ്യുവാനും നേടുവാനും സാധിക്കുന്ന രീതിയിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അവസാനം ദുഃഖിക്കേണ്ടി വരും. സന്തോഷം നമ്മിൽ നിലനിർത്തണമെങ്കിൽ നമ്മുടെ കഴിവുകൾക്ക് സാധിക്കുന്ന തീരുമാനങ്ങൾ പ്രാവർത്തികമാക്കുന്നതാണ് കൂടുതൽ ഉത്തമം.

4. തീരുമാനങ്ങൾ സമയബന്ധിതമായിരിക്കട്ടെ

ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തവും സമയബന്ധിതവുമായ തീരുമാനങ്ങളെടുക്കുക. അല്ലെങ്കിൽ, ജീവിതത്തിൽ ഒന്നും പാലിക്കുവാൻ സാധിക്കാത്തവരായി നാം മാറ്റപ്പെടാം. കാരണം, ഒരു വർഷം മുഴുവനും നാം പാലിക്കേണ്ട തീരുമാനമാണല്ലോ ഇവ. എടുത്ത തീരുമാനങ്ങൾ പൂർത്തിയാക്കുവാൻ സാധിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയും ഇടയ്ക്ക് നല്ലതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.