കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര ‌- 2

ഒന്ന് ഓർത്തുനോക്കിയാൽ ബലഹീനനായി അവൻ ഈ ഭൂമിയിൽ അവതരിച്ചത് പച്ചയായ മനുഷ്യന്റെ വേദനകൾ ഏറ്റുവാങ്ങുവാൻ വേണ്ടിയല്ലേ? അവനും ഒരിക്കൽ  മുട്ടിന്മേൽ വീണു പ്രാർഥിച്ചില്ലേ, കഴിയുമെങ്കിൽ ഈ പാനപാത്രം ഒന്ന് മാറ്റിത്തരണമേ എന്ന്. പക്ഷെ, അവൻ കൂട്ടിചേർത്തു. എന്റെ ഹിതമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്ന്.

വേദനയുടെ ആധിക്യത്തിലും അപ്പനോട് ഐക്യപ്പെട്ടു നിൽക്കാൻ അവനായി. അവന്റെ മുറിവുകളെ ധ്യാനിക്കുന്ന നമുക്കും അവന്റെ ആഴമുള്ള മുറിവുകളിൽ നമ്മുടെ മുറിവുകളെ  ചേർത്തുവയ്ക്കാം. ഒന്ന് ചേർത്തുവയ്ക്കാൻ മാത്രമേ അവൻ നമ്മോടു പറയുന്നുള്ളു!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.