പാപ്പയെ വീണ്ടും ക്ഷണിച്ച്  തായ്‌വാന്‍ സര്‍ക്കാര്‍ 

ചൈന – വത്തിക്കാന്‍ ഉടമ്പടിയുടെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഫ്രാന്‍സിസ് പാപ്പായെ ചൈനയിലേക്ക് ക്ഷണിച്ച് തായ്‌വാന്‍ സര്‍ക്കാര്‍. പോള്‍ ആറാമന്‍ പാപ്പായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ എത്തിയ വൈസ് പ്രസിഡന്റ് ചെന്‍ ചിയന്‍-ജെന്‍ ആണ് പാപ്പായെ വീണ്ടും ചൈനയിലേക്ക് ക്ഷണിച്ചത്.

തായ്‌വാനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കും എന്നും പ്രസിഡന്റ് ടീസ്ഐ  ഇങ് -വെന്നിനു തന്റെ ആശംസകള്‍ അറിയിക്കണം എന്നും പാപ്പാ പറഞ്ഞതായി ചെന്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും ആശംസകള്‍ക്കും വളരെ നന്ദി എന്നും പ്രസിഡന്റ് പ്രതികരിച്ചു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പാപ്പായോടുള്ള നന്ദി രേഖപ്പെടുത്തിയത്.

പാപ്പായും വത്തിക്കാനും പങ്കു വയ്ക്കുന്ന മൂല്യങ്ങള്‍ ലോകത്തിനു പകര്‍ന്നു നല്‍കുവാന്‍ എല്ലാ വിധ പിന്തുണയും നല്‍കും എന്നും പ്രസിഡന്റ് അറിയിച്ചു. തായ്‌വാനില്‍ നിന്ന് പാപ്പായ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ക്ഷണമാണ് ഇത്. ആദ്യ ക്ഷണം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആയിരുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.