മെക്സിക്കോയിലെ തിരുക്കുടുംബ ചാപ്പലിൽ മോഷണം: ദിവ്യകാരുണ്യം നിലത്തെറിഞ്ഞു

മെക്സിക്കോയിലെ ഖുറെറ്റാറോയിലെ സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ തിരുക്കുടുംബ ചാപ്പലിൽ നടന്ന മോഷണത്തിൽ സക്രാരി നശിപ്പിക്കുകയും ദിവ്യകാരുണ്യം നിലത്തെറിയുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നത്. തിരുവോസ്തിയും വീഞ്ഞും അക്രമികൾ നിലത്തെറിയുകയും കുറച്ച് തിരുവോസ്തികൾ മോഷ്ടിക്കുകയും ചെയ്തുവെന്ന് രൂപതാവൃത്തങ്ങൾ അറിയിച്ചു.

ഇതിൽ രൂപത ആത്മാർത്ഥമായ ദുഃഖം അറിയിച്ചു. നമ്മുടെ കർത്താവിന്റെ തിരുശരീരത്തിനും തിരുരക്തത്തിനും എതിരായി നടന്ന ഈ പ്രവർത്തികൾക്ക് പരിഹാരമായി ദിവ്യകാരുണ്യ ജാഗരണ പ്രാർത്ഥന നടത്തുവാൻ ക്രൈസ്തവസമൂഹത്തോട് രൂപത ചാൻസലർ തുറന്ന കത്തിലൂടെ അറിയിച്ചു.
ദൈവാലയങ്ങളുടെയും ചാപ്പലുകളുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ദിവ്യകാരുണ്യത്തെ നിരന്തരം ആരാധിക്കുന്നതിനുള്ള അവസരം ഉണ്ടാകണമെന്നും എപ്പിസ്കോപ്പൽ വികാരി ഫാ. റോഗേലിയോ ഓൾവെര വർഗാസ് പറഞ്ഞു. ദൈവഭയമില്ലാതെ ഇത്തരം പ്രവർത്തികൾ ചെയ്യുവാൻ ധൈര്യപ്പെടുന്നവരുടെ മാനസാന്തരത്തിനും പരിവർത്തനത്തിനുമായി നമുക്ക് പ്രാർത്ഥിക്കാം.

ദിവ്യകാരുണ്യത്തിന്റെ പവിത്രതയെ ആക്രമിക്കുന്നവർക്ക് തിരിച്ചടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കർത്താവായ യേശുക്രിസ്തുവിനും അവന്റെ വിശുദ്ധ നാമത്തിനുമെതിരായുള്ള ആക്രമണങ്ങളും കുറ്റകൃത്യങ്ങളും സംഘടിതമായി നാം നേരിടണം. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നാം പ്രാർത്ഥനയിൽ കൂടുതൽ ശക്തിപ്പെടണമെന്നും മെക്സിക്കൻ രൂപത ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.