സീറോ മലബാർ നോമ്പുകാലം നാലാം ചൊവ്വ മാർച്ച് 09 യോഹ. 5:19-23 പുത്രനെ ആദരിക്കണം

പിതാവ് ചെയ്യുന്നതു തന്നെ പുത്രനും ചെയ്യുന്നു എന്ന് നമ്മൾ വചനത്തിൽ വായിക്കുന്നു. പിതാവും പുത്രനും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പുത്രന്റെ പ്രവർത്തനങ്ങളെല്ലാം. ഞാനും പിതാവും ഒന്നാണ് (യോഹ. 10:30) എന്ന് യേശു പറയുന്നതും ഓർക്കേണ്ടതുണ്ട്.

എന്റെ പ്രവർത്തങ്ങളുടെയെല്ലാം അടിസ്ഥാനം എന്താണ്? പിതാവായ ദൈവവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യേശുവിന്റെ പ്രവർത്തങ്ങളെല്ലാം നടന്നത്. അതേ മാതൃക പിന്തുടരേണ്ടവരാണ് നമ്മൾ. നമ്മുടെ എല്ലാ പ്രവർത്തങ്ങൾക്കും മുമ്പ് ദൈവത്തോട് ആലോചന ചോദിക്കുന്ന പതിവും നമ്മൾ വളർത്തിയെടുക്കേണ്ടതുണ്ട്. പ്രവർത്തനങ്ങളിൽ പ്രസന്നതയും അതിലൂടെ മറ്റുള്ളവർക്ക് നന്മയും നല്കാൻ നമുക്ക് സാധിക്കും – ദൈവമാണ് നമ്മുടെ പ്രവർത്തങ്ങൾക്ക് അടിസ്ഥാനമെങ്കിൽ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.