സീറോ മലങ്കര ജനുവരി 12 മത്തായി 5:17-20 ദൈവീകനിയമം

ഇന്ന് നാം ധ്യാനവിഷയമാക്കുന്ന വചനഭാഗത്ത് ഈശോ പറയുന്നു: ‘നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാന്‍ വന്നിരിക്കുന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.’

ഓരോ ക്രിസ്തുശിഷ്യന്റെയും ദൈവീകനിയമത്തോടുള്ള സമീപനം എന്തായിരിക്കണമെന്ന് ഈശോ ഇവിടെ പറഞ്ഞുവയ്ക്കുന്നു. ഒരു ക്രിസ്ത്യാനി തന്റെ ജീവിതം വഴിയായി ദൈവീകനിയമത്തെ അസാധുവാക്കുകയല്ല വേണ്ടത്. മരണം വരെ ദൈവത്തിന്റെ നിയമത്തോട് വിശ്വസ്തത കാട്ടി അതനുസരി ച്ച് അവ പൂര്‍ത്തീകരിക്കാനായി തന്നെത്തന്നെ പകുത്ത് നല്‍കണമെന്നാണ് ഈശോ ഇവിടെ അര്‍ത്ഥമാക്കുന്നത്.

അനുദിന ജീവിതത്തില്‍ ദൈവീകനിയമത്തോടുള്ള നമ്മുടെ സമീപനം എന്താണ്? ഈശോ തന്റെ ജീവിതം വഴിയായും പ്രസംഗങ്ങള്‍ വഴിയായും കാട്ടിത്തന്നത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ആമേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.