സീറോ മലങ്കര ജനുവരി 01 ലൂക്ക. 2:21-24 കര്‍ത്താവിന്റെ പരിശുദ്ധന്മാര്‍

ഒരു പുതിയ വര്‍ഷം കൂടി കാണുവാന്‍ കര്‍ത്താവ് നമ്മെ കടാക്ഷിച്ചു. കഴിഞ്ഞ വര്‍ഷക്കാലം നിഴല്‍ പോലെ നമ്മെ അനുഗമിച്ച നല്ല ദൈവത്തിന് നന്ദി പറയാം.
മനുഷ്യജീവിതത്തിന്റെ കണക്കെടുപ്പിന്റെ സന്ദര്‍ഭമാണ് പുതുവര്‍ഷാരംഭം. ജീവിതം നവീകരിച്ച് പുനപ്രതിഷ്ഠ നടത്തേണ്ട നിമിഷങ്ങളാണ് പുതിയ വര്‍ഷാരംഭം. നന്മയുള്ള വര്‍ഷം പണിതുയര്‍ത്തുവാന്‍ നല്ലവനായ ദൈവം നമ്മെ ശക്തരാക്കട്ടെ. ഏവര്‍ക്കും പുതുവത്സരാശംസകള്‍.

കര്‍ത്താവിന് സമര്‍പ്പിക്കുവാനായി ശിശുവായ ഈശോയെ അവന്റെ മാതാപിതാക്കന്മാര്‍ ജറുസലേമിലേക്ക് കൊണ്ടുവരുന്ന ഭാഗമാണ് നാം ഇന്ന് ധ്യാനവിഷയമാക്കുന്നത്. കടിഞ്ഞൂല്‍ പുത്രന്മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്ധന്‍ എന്ന് വിളിക്കപ്പെടണം എന്നുള്ളത് കൊണ്ടാണ് അവര്‍ ഇപ്രകാരം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ സ്‌നേഹമായി ജീവിക്കാന്‍, വിശുദ്ധരായി ജീവിക്കാന്‍, വിശ്വാസിയായി ജീവിക്കാന്‍, നന്മ ചെയ്ത് ജീവിക്കാന്‍ ദൈവം നമ്മുടെ മുമ്പില്‍ വച്ചുനീട്ടുന്ന അവസരമായി ഈ പുതിയ വര്‍ഷത്തെ നമുക്ക് സ്വീകരിക്കാം. നമ്മെത്തന്നെ കര്‍ത്താവിന്റെ മുമ്പാകെ സമര്‍പ്പിക്കാം. ഒരുപാട് കര്‍ത്താവിന്റെ പരിശുദ്ധന്മാര്‍ ജനിക്കുന്ന വര്‍ഷമായി 2019 മാറട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.

ഫാ. ഫിലിപ്പ് മാത്യു, വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.