സീറോ മലങ്കര ഒക്ടോബര്‍ 15 മത്തായി 15:21-28 വിശ്വാസ സൗഖ്യം

‘സ്ത്രീയേ നിന്റെ വിശ്വാസം വലുതാണ്’ എന്നാണ് യേശു പറയുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ പോലും യേശുവില്‍ വിശ്വാസം അര്‍പ്പിച്ച് ശരണപ്പെട്ടതു കൊണ്ടാണ് അവള്‍ ആഗ്രഹിച്ച സൗഖ്യം അവള്‍ക്ക് ലഭിച്ചത്. പ്രതിസന്ധികളില്‍ യേശുവില്‍ വിശ്വാസം അര്‍പ്പിക്കുവാന്‍ നമുക്കാകണം. ഒപ്പം നമുക്ക് വിശ്വാസം അര്‍പ്പിക്കാവുന്ന-നമുക്ക് ആശ്രയിക്കാവുന്ന സ്വന്തപ്പെട്ടവര്‍ നമുക്കുണ്ടാവണം. എങ്കില്‍ മാത്രമേ നമുക്കു സൗഖ്യമുണ്ടാവുകയുള്ളൂ; നമ്മുടെ കൂടെയുള്ളവര്‍ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.