സീറോ മലങ്കര ഡിസംബര്‍ 09 ലൂക്ക 1:57-66 പേര് ഒരു ചെറിയ കാര്യമല്ല

വചനം വായിച്ചതിന് ശേഷം മനസ്സിലുയരാന്‍ സാധ്യതയുള്ള ചോദ്യം ‘ഒരു പേരിലെന്തിരിക്കുന്നു’ എന്നായിരിക്കുമെന്ന് കരുതുന്നു. ഒരു പേരില്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന വെളിച്ചമാണ് ഈ വചനഭാഗം നമുക്ക് തരുന്നത്.

നാട്ടുകാരോട് ചോദിച്ച് പേര് കണ്ടുപിടിക്കുന്ന ഇക്കാലത്ത് ഒരു പേരിന് വേണ്ടി വീട്ടുകാര്‍ തമ്മില്‍ വാദിക്കുന്നത് വ്യാഖ്യാനിക്കുവാന്‍ അത്രയങ്ങ് എളുപ്പമല്ല. കാരണം ഇന്നിത് അത്ര വലിയ പ്രശ്‌നമായെന്ന് വരില്ല. പേരുകള്‍ വെറും അക്ഷരങ്ങള്‍ മാത്രമല്ല, വലിയ അര്‍ത്ഥങ്ങള്‍ പേറുന്നവയും കൂടിയാണ്.

അപ്പന്‍, അമ്മ, ഭര്‍ത്താവ്, ഭാര്യ, സഹോദരന്‍, സഹോദരി, മക്കള്‍ എന്നിങ്ങനെയുള്ള നാമങ്ങള്‍ കുടുംബം-സമൂഹം നമുക്ക് ചാര്‍ത്തി തരുമ്പോള്‍ ഒരു വാഹനം നിറയെ ചുമതലകളും ഉത്തരവാദിത്വങ്ങളും അതോടൊപ്പം നമുക്ക് നല്‍കപ്പെടുന്നു എന്ന കാര്യം നാം മറന്നു കളയരുത്.

ഒരോ പേരിനും ഒരു പൂര്‍ണ്ണതയുണ്ട്. ആ പൂര്‍ണ്ണത തിരിച്ചറിഞ്ഞ് ദൈവം ഭരമേല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ പൂര്‍ണ്ണമനസ്സോടെ നിറവേറ്റാന്‍ നമുക്ക് കഴിയട്ടെ.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.