സീറോ മലങ്കര നവംബര്‍ 30 യോഹ 1: 35-42 ദൈവത്തിന്‍റെ കുഞ്ഞാട്

ഞങ്ങള്‍ മിശിഹായെ കണ്ട് കൂടെ താമസിച്ചു കഴിയുമ്പോഴാണ് (1:39) ദൈവത്തിന്റെ കുഞ്ഞാടിനെ (1:36) ക്രിസ്തുവായി തിരിച്ചറിയുന്നത് (1:41). നിന്നിലും ദൈവത്തിന്റെ കുഞ്ഞാടിന്റെ രൂപം ഒളിഞ്ഞിരിപ്പുണ്ട്. മറ്റുളളവര്‍ക്കായി ബലിയര്‍പ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെ രൂപം. നിന്നിലെ നിസ്വാര്‍ത്ഥത തെളിഞ്ഞു വരാനുളള വേദിയാണ് ഒരുമിച്ചുളള താമസം. ജീവിതപങ്കാളിക്കും മക്കള്‍ക്കുമായി ബലിയര്‍പ്പിക്കപ്പെടുന്ന ജീവിതം സഹവാസത്തിന്റെ ഭവനത്തിലാണ് വളരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.