സീറോ മലങ്കര നവംബര്‍ 09 മര്‍ക്കോസ് 12:38-44 ദാനം

സമ്പന്നരുടെ വലിയ തുകയെക്കാള്‍ വലുപ്പമുളളത് വിധവയുടെ ചില്ലിക്കാശിനാണ്. കാരണം ധനികര്‍ അവരുടെ സമ്പത്ത് ദാനം ചെയ്തപ്പോള്‍ വിധവ അവളുടെ ജീവിതം തന്നെയാണ് ദാനം ചെയ്യുന്നത് (12:44).

നിന്റെ കൊടുക്കലും ദാനം ചെയ്യലും മഹത്വപൂര്‍ണ്ണമാകുന്നത്, അത് നിന്നെ മുറിപ്പെടുത്തുമ്പോഴാണ്. നിന്റെ സത്‌പേരും, ഭാവിയും, അപകടപ്പെടുത്തി നീ ആരെയെങ്കിലും സഹായിക്കുമ്പോള്‍ അതാണ് ഏറ്റവും വലിയ കൊടുക്കല്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.