സീറോ മലങ്കര ഏപ്രിൽ 05 മത്തായി 10:26-33 സാക്ഷ്യമേകാം

ഈശോയുടെ അനേകം വാഗ്ദാനങ്ങളില്‍ ഒന്നാണ്, മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും (10:32) എന്നത്.

അവനെ നിര്‍ഭയം ഏറ്റുപറയുവാനാണ് നാമോരോരുത്തരും ഈ ലോകത്തിലായിരിക്കുന്നത്. ആ ദൈവിക ഉത്തരവാദിത്വം നാം നിറവേറ്റുന്നെങ്കില്‍ പ്രതിഫലം വലുതായിരിക്കും എന്ന് ഈശോ പറഞ്ഞുവയ്ക്കുകയാണ്. ദൈവത്തെ ഏറ്റുപറയുവാന്‍ നമുക്ക് വിലങ്ങുതടിയായിരിക്കുന്ന നമ്മുടെ കുറവുകളെ-ബലഹീനതകളെ തമ്പുരാന് സമര്‍പ്പിക്കാം. സധൈര്യം സാക്ഷ്യത്തിനായി പ്രയത്‌നിക്കാം. ആമേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.