സീറോ മലങ്കര ജനുവരി 20 യോഹ. 1:43-51 ദൈവം കാണുന്നുണ്ട്

ഈശോ നഥനായേലിനോട് പറഞ്ഞു: ‘പീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു’ (1:48).

ദൈവികസാന്നിധ്യം ഈ ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്നു. ആ സാന്നിധ്യത്തില്‍ നിന്ന് അകന്ന് ജീവിക്കുവാന്‍-മറഞ്ഞിരിക്കുവാന്‍ നമുക്ക് കഴിയുകയില്ല. നഥനായേല്‍ വന്ന വഴി ഈശോയ്ക്ക് സുപരിചിതമായിരുന്നു. ആ യാത്രയില്‍ ഈശോയും ഒപ്പമുണ്ടായിരുന്നു. അനുദിന ജീവിതത്തില്‍ കൂടെ നടക്കുന്ന എല്ലാമറിയുന്ന ദൈവത്തെ അനുഭവിക്കുവാനും അറിയുവാനുമുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. ആമേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.