സീറോ മലങ്കര ജനുവരി 18 മത്തായി 24:45-51 വിശ്വസ്തത

ദൈവസന്നിധിയില്‍ വിശ്വസ്തതയോടും വിവേകത്തോടും കൂടി ജീവിച്ചാല്‍ ദൈവം നമ്മോടും വിശ്വസ്തത കാട്ടുമെന്ന ഉറപ്പാണ് വചനം നമുക്ക് നല്‍കുന്നത്. നമുക്ക് മുമ്പില്‍ ഈശോ രണ്ട് മോഡലുകള്‍ വച്ചുതരികയാണ്. ഒന്നാമതായി, നല്ല ഭൃത്യന്റെ മോഡല്‍. രണ്ടാമത് നല്ലവനല്ലാത്ത ഭൃത്യന്റെ മോഡല്‍. തെരഞ്ഞെടുപ്പ് നമ്മുടേതാണ്.

നല്ല ഭൃത്യനെ നാം തെരഞ്ഞെടുക്കുന്നുവെങ്കില്‍ യജമാനന്‍ നമ്മെ തന്റെ വസ്തുക്കളുടെയെല്ലാം മേല്‍നോട്ടക്കാരനായി നിയമിക്കും എന്ന് വിശ്വസിക്കുക. ആമേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.