സീറോ മലങ്കര ആഗസ്റ്റ് 09 മത്തായി 11: 25-30 എളിമയും ശാന്തതയും

ഫാ. ഡാനിയേൽ കൊഴുവക്കാട്ട്

കർതൃസാന്നിധ്യത്തിലേക്ക് കടന്നുവരാനും ആ തിരുഹൃദയത്തിൽ നിന്ന് സ്വസ്ഥത അനുഭവിക്കാനുള്ള ക്ഷണമാണ് ഇന്ന് സുവിശേഷം നമുക്ക് നൽകുന്നത്. “എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ” (മത്തായി 11:29). ജീവിതക്ലേശങ്ങളുടെ ഭാരവുമായി വരുന്ന നമ്മോട് തമ്പുരാൻ ആവശ്യപ്പെടുന്നത് അവിടുത്തെ നുകം വഹിക്കാനാണ്.

യഹൂദ പശ്ചാത്തലത്തിൽ, പാടങ്ങൾ കൃഷിക്കായി ഒരുക്കുന്നതിന് പ്രധാനമായും കാളകളെ നുകം കെട്ടി ഉപയോഗിച്ചിരുന്നു. ഇളംകാളകളെ മുതിർന്നവയോടൊപ്പം കെട്ടുകയും ഭാരം കുറച്ചുകൊടുക്കുകയും അപ്രകാരം അവയെ പരിശീലിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ നിന്നാണ് ഈശോ നമ്മോട്, അവിടുത്തെ നുകം വഹിക്കാൻ ആവശ്യപ്പെടുന്നത്. കാരണം എന്നേക്കാൾ എന്റെ ഭാരം വഹിക്കാൻ അവൻ തയ്യാറാണ്. നുകം വഹിച്ചുള്ള യാത്ര പഠിപ്പിക്കാൻ അവൻ തയ്യാറാണ്. കൂടുതൽ ഭാരം സ്വയം ഏറ്റുകൊണ്ട് എന്റെ ഭാരം ലഘൂകരിക്കാനും അവൻ തയ്യാറാണ്.

ഈ നുകം വഹിക്കാൻ ഞാൻ തയ്യാറാണോ? കൂടുതൽ ഭാരം വഹിക്കുന്ന തമ്പുരാന് ഒപ്പം ഒരു മനസ്സോടെ യാത്ര ചെയ്യാൻ തയ്യാറായി എങ്കിലേ, മുമ്പോട്ടുള്ള ഓരോ ചുവടുവയ്പ്പും എളുപ്പമാകൂ. എളിമയും ശാന്തതയുമുള്ള ഹൃദയത്തിന്റെ സ്വസ്ഥതയിലേക്കാണ് നാം യാത്ര ചെയ്യേണ്ടത്.

ഫാ. ഡാനിയേൽ കൊഴുവക്കാട്ട് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.