സീറോ മലങ്കര മാര്‍ച്ച് 23 മര്‍ക്കോ. 8:1-10 ദൈവികരീതി

യേശു ശിഷ്യരോട് പറയുന്നത്: “ജനക്കൂട്ടത്തോട് അവന് അനുകമ്പ തോന്നുന്നു. അവര്‍ക്ക് ഭക്ഷിക്കാന്‍ ഒന്നുമില്ല” എന്നാണ് (8:2). ജനക്കൂട്ടത്തിന്റെ അടിസ്ഥാന ആവശ്യമാണ് യേശു ശ്രദ്ധിക്കുന്നത്. യഥാര്‍ത്ഥ ദൈവികരീതിയുടെ ലക്ഷണമിതാണ് – മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ ശ്രദ്ധിക്കുക.

നിന്റെ അടുത്തുള്ളവരുടെ അടിസ്ഥാന ആശ്യങ്ങള്‍ ശ്രദ്ധിക്കാനുള്ള കടമ നിനക്കുണ്ട്. അവരുടെ ഭക്ഷണവും വിദ്യാഭ്യാസവും ആരോഗ്യവും സുരക്ഷിതത്വവും നീ ഉറപ്പുവരുത്തണം. അപ്പോഴാണ് നീ ദൈവികമനുഷ്യനായിത്തീരുന്നത്. അല്ലാതെ, പരലോക കാര്യങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴല്ല.