സീറോ മലങ്കര മാര്‍ച്ച് 17 ലൂക്കാ 5:17-26 അസാധാരണത്വം

തളര്‍വാതരോഗി സുഖപ്പെട്ടത് അത്ഭുതമെന്നു പറഞ്ഞാല്‍പോരെ! അപ്പോള്‍പ്പിന്നെ അസാധാരണ സംഭവം എന്താണ്!

തളര്‍വാതരോഗിയെ ക്രിസ്തുവിന്റെ അടുത്തെത്തിക്കാന്‍ പുരമുകളില്‍ കയറി ഓടിളക്കുന്നതാണ് അസാധാരണ സംഭവം. അതിനുവേണ്ടി പ്രവര്‍ക്കുന്ന പേരില്ലാത്ത ചിലരാണ് ഈ സുവിശേഷത്തിലെ അസാധാരണ മനുഷ്യര്‍. ദൈവ-മനുഷ്യസംഗമത്തിനു തടസ്സം നില്ക്കുന്ന എന്തിനെയും ഇളക്കിമാറ്റാന്‍ കഴിയുന്ന അസാധാരണ മനുഷ്യരെ ഇന്നും ആവശ്യമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.