സീറോ മലങ്കര മാര്‍ച്ച് 16 മത്തായി 14:1-12 സ്വന്തം

സ്വന്തം നാട്ടില്‍ യേശുനാഥന്‍ അവഗണിക്കപ്പെടുന്നു. സൃഷ്ടിയുടെ മുമ്പില്‍ ഇവിടെ സ്രഷ്ടാവ് നിശബ്ദനായി മാറുന്നു. അവന് പ്രവര്‍ത്തിക്കുവാന്‍ എന്റെ വിശ്വാസം ഏറ്റം അനിവാര്യഘടകമാണ്. നമ്മുടെ ദേശവും നമ്മുടെ ഭവനവും നമ്മുടെ ഹൃദയങ്ങളും അവന് സ്വന്തമാണ്. സ്വന്തമെന്ന് അവന്‍ കരുതുന്നിടത്ത് നാം അവനെ അവമതിക്കുന്നുണ്ടോ?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.