സീറോ മലങ്കര മെയ്‌ 11 ലൂക്കാ 12: 54-59 രമ്യത

ഫാ. ജെറോം കുന്നിന്‍പുറത്ത്

ഇന്നത്തെ സുവിശേഷം നമുക്ക് നല്‍കുന്നത് രമ്യതയുടെ സന്ദേശമാണ്. യേശുക്രിസ്തുവിന്റെ ഈ ലോകത്തിലെ മനുഷ്യാവതാരലക്ഷ്യം എന്ന് പറയുന്നത്, സര്‍വ്വഭൂമിയെയും തമ്മില്‍ രമ്യപിക്കുക, ആ ഒരു രമ്യതയിലേയ്ക്ക് കൊണ്ടുവരിക എന്നതാണ്. ഇന്ന് കര്‍ത്താവ് നമ്മോട് പറയുകയാണ്‌, നീ ശത്രുവിനെയും കൊണ്ട് വ്യവഹാരത്തിനു വേണ്ടി കോടതിയെ സമീപിക്കുമ്പോള്‍ ആദ്യമേ തന്നെ ഒരു പുനര്‍വിചിന്തനം നടത്തണം. അതില്‍ നിങ്ങള്‍ തമ്മില്‍ സംസാരിച്ച് രമ്യതയില്‍ ആകുവാന്‍ സാധിച്ചില്ലെങ്കില്‍ അവസാനവിധിയില്‍ നീ വലിയ ന്യായാധിപനെ നിന്റെ എല്ലാ തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും കണക്ക് കേള്‍പ്പിക്കേണ്ടി വരും. അങ്ങനെ ഒരു അവസരം ഉണ്ടാകും. ആ അന്ത്യവിധിയില്‍ നിനക്ക് ദൈവസന്നിധിയില്‍ നീതീകരണം ലഭിക്കണമെങ്കില്‍ ഈ ഭൂമിയില്‍ നീ ആയിരിക്കുന്ന സ്വസഹോദരങ്ങളോട്, നീയുമായി ബന്ധപ്പെടുന്ന വ്യക്തികളോട് യോജിപ്പില്‍ പോകുവാനായിട്ട് നാം ശ്രദ്ധിക്കണം.

കര്‍ത്താവ് അതിനു നമുക്ക് നല്‍കുന്ന ഉദാഹരണങ്ങളാണ് നിയമങ്ങളെ നിങ്ങള്‍ക്ക് നന്നായി വിവേചിച്ചറിയാനായിട്ട്. എന്നിട്ടും നിങ്ങളുടെ അടിസ്ഥാനപരമായ നിത്യരക്ഷയിലേയ്ക്ക് നമ്മെ നയിക്കുന്ന ആ യോജിപ്പിന്റെ, ഒരുമയുടെ നിങ്ങള്‍ക്ക് എന്തുകൊണ്ട് അനുവര്‍ത്തിക്കുവാന്‍ സാധിക്കുന്നില്ല. ഇന്നത്തെ ലോകത്തില്‍ നമുക്ക് ഒരു വലിയ സന്ദേശമാണ്. മനുഷ്യന് പരസ്പരം പടവെട്ടുവാനും പോരടിക്കുവാനും മനസില്‍ സൂക്ഷിക്കുവാനും കാണിക്കുക ഒരു പ്രവണതയാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും മനുഷ്യര്‍ തമ്മില്‍ സംസരിക്കാതിരിക്കുന്നതും വിദ്ധ്വേഷം വച്ചുപുലര്‍ത്തുന്നതും നമുക്ക് കാണാന്‍ സാധിക്കും. ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് ശക്തമായ ഒരു താക്കീതാണ് ഇന്നത്തെ സുവിശേഷം. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ശിഷ്യരാണോ? യഥാര്‍ത്ഥ ക്രിസ്ത്യാനികളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സഹോദരങ്ങളോട്, ശത്രുക്കളോടുപോലും രമ്യപ്പെടുവാന്‍, ക്ഷമിക്കുവാന്‍ സാധിക്കണം. ഈ സത്യത്തിന്റെ പൊരുള്‍ മനസിലാക്കിക്കൊണ്ട് നമുക്ക് ആരോടെങ്കിലും പിണക്കമുണ്ടെങ്കില്‍ ഒരു വിചിന്തനം നടത്തക. ഞാന്‍ ആ വ്യക്തിയോട് രമ്യപ്പെടും. ആ വ്യക്തിയുമായി സ്നേഹത്തില്‍ പോകുവാന്‍ ശ്രമിക്കും. അങ്ങനെ അന്ത്യവിധിയില്‍ ഞാന്‍ നീതീകരിക്കപ്പെടും.

ഫാ. ജെറോം കുന്നിന്‍പുറത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.