സീറോ മലങ്കര മെയ്‌ 07 മത്തായി 13: 44-52 ദൈവികകൃപ

ഫാ. സിറില്‍ മാവിനഴികത്ത്

നിധിയുടെ, രത്നത്തിലെ കടലില്‍ എറിയപ്പെട്ട ഉപമയിലൂടെ ദൈവരാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ അവതരിപ്പിക്കുകയാണ് മത്തായി സുവിശേഷകന്‍.

ഒരു വേര്‍തിരിക്കല്‍ നമുക്കിവിടെ കാണാന്‍ സാധിക്കും. അതുകൊണ്ട് എന്നിലെ തിന്മയെ നന്മയില്‍ നിന്നും വേര്‍തിരിക്കുമ്പോള്‍ ദൈവരാജ്യത്തിനു വേണ്ടി ഞാന്‍ രൂപപ്പെടുകയാണ്. ഇത് എന്റെ സ്വന്തം കഴിവാല്‍ നടക്കുന്ന കാര്യമല്ല. എന്റെ തിന്മയെ കണ്ടെത്താന്‍  ദൈവികകൃപയാകുന്ന പ്രകാശത്തെ എന്നിലേയ്ക്ക് കടത്തിവിടണം. അപ്പോള്‍ എന്റെ തിന്മകളെ കണ്ടെത്താന്‍ എനിക്കു സാധിക്കും.

മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് നന്മയുടെ അതിര്‍ത്തി വിട്ടു തിന്മയ്ക്ക് വിധേനായി. ഇതായിരുന്നു ആദ്യപാപം. മനുഷ്യന്റെ ചില തിരഞ്ഞെടുപ്പുകള്‍ തെറ്റിപ്പോകുന്നതാണ് ചില പ്രതിസന്ധികള്‍ക്കു കാരണം. എന്റെ ചിന്തകളുടെ, പ്രവര്‍ത്തികളിലെ വിശുദ്ധിയും വിശ്വാസവുമാണ് കര്‍ത്താവ് ഇവിടെ ആഗ്രഹിക്കുന്നത്. ഈ വിശുദ്ധി നഷ്ടപ്പെടുമ്പോള്‍ ഞാന്‍ ദൈവരാജ്യത്തില്‍ നിന്ന് അകലെയാണ്.

കര്‍ത്താവിന്റെ ദൈവരാജ്യത്തിന്റെ ഈ തിരഞ്ഞെടുപ്പില്‍ നന്മയുടെ സാക്ഷികളായി ജീവന്‍ വിശുദ്ധി കൊണ്ട് നിറയ്ക്കാം.

ഫാ. സിറില്‍ മാവിനഴികത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.