സീറോ മലങ്കര മെയ്‌ 06 മര്‍ക്കോ. 10: 13-16 നിഷ്കളങ്കത

ഫാ. സിറില്‍ മാവിനഴികത്ത്

ഈ തിരുവചനത്തില്‍ ശിഷ്യന്മാര്‍ ശിശുക്കളെ ശകാരിക്കുന്നതും ഇത് കാണുന്ന യേശു അവരെ തൊട്ട് അനുഗ്രഹിക്കുന്നതുമാണ് പ്രധാന ആശയം.

ദൈവരാജ്യം ശിശുക്കളെപ്പോലെ ഉള്ളവര്‍ക്കാണ് എന്ന് നമുക്ക് തിരുവചനത്തില്‍ കാണുവാന്‍ സാധിക്കും. ശിശുക്കളെപ്പോലെ എന്ന് തിരുവചനത്തില്‍ പറയുന്നത്, ശിശുക്കളുടെ സ്വഭാവസവിശേഷതകള്‍ ഉള്ളവര്‍ക്ക് എന്നാണ്. പ്രധാനമായും ശിശുക്കള്‍ എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്നത് അവരുടെ ജീവിതവിശുദ്ധി (നിഷ്കളങ്കത) തന്നെയാണ്. ഓരോ ക്രിസ്ത്യാനിയും അടിസ്ഥാനമായി മനസിലാക്കേണ്ടതും ഇതാണ് – കപടത ഇല്ലാതെ ദൈവരാജ്യം അന്വേഷിക്കേണ്ടത് എങ്ങനെ എന്ന്. എന്റെ ഉള്ളില്‍ കപടത കൂടുമ്പോള്‍ ദൈവകൃപയെ സ്വീകരിക്കാന്‍ അത് തടസ്സമാകുന്നു. നിഷ്കളങ്കമനസ്സില്‍ പരിശുദ്ധാത്മാവ്‌ നിറയും.

കുഞ്ഞുങ്ങളുടെ മറ്റൊരു പ്രത്യേകതയാണ് എല്ലാത്തിനോടുമുള്ള അന്ധമായ വിശ്വാസം. ഇന്ന് നമ്മുടെ ജീവിതത്തില്‍ നിന്നും അകന്നുപോകുന്നതും ഈ വിശ്വാസമാണ്. കുടുംബജീവിതത്തില്‍ ജീവിതപങ്കാളിയെ വിശ്വാസക്കുറവ്, സഭയുടെ ആത്മീയശുശ്രൂഷകളില്‍ വിശ്വാസക്കുറവ് ഒക്കെ ഇന്ന് സമൂഹത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായി യേശുവിനെ സ്നേഹിച്ച് ആഴമായ വിശ്വാസത്തില്‍ ജീവിക്കാം.

ഫാ. സിറില്‍ മാവിനഴികത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.