സീറോ മലങ്കര മെയ്‌ 05 മര്‍ക്കോ. 11: 27-33 അനുഗ്രഹത്തിന്റെ ഫലങ്ങള്‍

ഫാ. സിറില്‍ മാവിനഴികത്ത്

യേശുവിന്റെ അധികാരത്തെ പ്രധാന പുരോഹിതന്മാരും നിയമജ്ഞരും ജനപ്രമാണികളും ചോദ്യം ചെയ്യുന്നതാണ് ഈ വചനത്തിന്റെ ഉള്ളടക്കം.

യേശുവിന്റെ അധികാരത്തെയും അത് ചെയ്യാനുള്ള കൃപയെയും ചോദ്യം ചെയ്യുന്നതിലൂടെ ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് ഈശോയുടെ ദൈവരാജ്യപ്രഘോഷണത്തെ കുറച്ചുകാണിക്കുക എന്നതത്രേ. ജറുസലേം പ്രദേശത്ത് യേശുവിലൂടെ ലഭിച്ച അനുഗ്രഹത്തിന്റെ ഫലങ്ങള്‍ അനുഭവിക്കുന്നവരാണ് ഈ ജനപ്രമാണികളും പ്രധാന പുരോഹിതന്മാരും. നമ്മുടെ ജീവിതത്തിന്റെ ചില നിമിഷങ്ങളില്‍ എന്റെ അഹന്ത മൂലം, എന്റെ അഹങ്കാരം മൂലം, എന്റെ പിടിവാശി മൂലം ഈ ദൈവകൃപയെ ഞാനും കുറച്ചുകാണിക്കാറില്ലേ?

എന്റെ കഴിവ് കൊണ്ടാണ്, എന്റെ സമ്പത്ത് കൊണ്ടാണ്, എന്റെ മക്കള്‍ പഠിച്ചതുകൊണ്ടാണ് ഇവയെല്ലാം ലഭിച്ചത് എന്ന് ഞാന്‍ പറയുമ്പോള്‍ ഈ ദൈവസാന്നിധ്യത്തെ ഞാനും ചോദ്യം ചെയ്യുകയാണ്. എനിക്ക് ലഭിച്ച ഈ അനുഗ്രഹത്തിന്റെ ഉറവിടം എന്റെ ക്രിസ്തു ആണെന്ന് ഞാന്‍ അംഗീകരിക്കുമ്പോള്‍ യേശുവിന്റെ ഈ അധികാരത്തെ ഞാനും ഹൃദയം കൊണ്ട് സ്വീകരിക്കുകയാണ്. ഞാന്‍ എന്ന ഭാവം എന്നില്‍ കൂടുമ്പോഴാണ് എന്നിലെ ദൈവികസാന്നിധ്യത്തെ വിസ്മരിക്കുന്നതും ചോദ്യം ചെയ്യുന്നതും. എന്റെ ഈശോയുടെ കൃപയെ ഹൃദയത്തോട് ചേര്‍ക്കുമ്പോള്‍ എന്റെ ജീവിതത്തിലെ നന്മകളെ ദൈവപദ്ധതിയുടെ ഭാഗമായി കാണാന്‍ സാധിക്കും.

ഫാ. സിറില്‍ മാവിനഴികത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.