സീറോ മലങ്കര മെയ്‌ 01 മത്തായി 13: 53-58 എപ്പോഴും പ്രവര്‍ത്തനനിരതരാകുവിന്‍

ഫാ. ജോണ്‍ അച്ചുതപ്പറമ്പില്‍

പ്രപഞ്ചത്തിന്റെ ഉടയവന്‍ സകലതിനെയും സൃഷ്ടിച്ച്, ക്രമീകരിച്ച് അതിന്റെ മകുടമായ മനുഷ്യനെ അവയെ പരിപാലിക്കാനും വളര്‍ത്താനും ചുമതലപ്പെടുത്തി. സര്‍വ്വ തൊഴിലാളികളെയും തൊഴിലിടങ്ങളെയും അനുസ്മരിക്കുന്ന ദിനം ഈശോ തന്റെ പിതാവിനെയും തന്നെക്കുറിച്ചും നമുക്ക് വെളിപ്പെടുത്തുക, “എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തന നിരതാനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു” (യോഹ. 5:17) എന്നതാണ്.

സുഹൃത്തേ, ദൈവം നിന്നെ ഭരമേല്പിച്ച നിയോഗങ്ങളുടെ ആത്മാര്‍പ്പണം ചെയ്യുവാനും വളര്‍ത്തുവാനും നവീകരിക്കുവാനും നിരന്തരം പ്രവര്‍ത്തനനിരതരാകുവാനും സ്വര്‍ഗ്ഗം നിന്നോട് ആവശ്യപ്പെടുന്നു. നീതിമാനായ യൗസേപ്പ് നിനക്കൊരു മാതൃകയാകട്ടെ.

ഫാ. ജോണ്‍ അച്ചുതപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.