സീറോ മലങ്കര ഏപ്രില്‍ 27 ലൂക്കാ 8: 16-18 പ്രകാശം

ഫാ. ജോണ്‍ അച്ചുതപ്പറമ്പില്‍

വിളക്ക് തെളിക്കപ്പെടുന്നതിനു പിന്നില്‍ ഒരു ഉദ്ദേശം ഉണ്ടല്ലോ. ആരും വിളക്ക് കൊളുത്തി പാത്രം കൊണ്ട് മൂടുകയോ, കട്ടിലിന്റെ അടിയില്‍ വയ്ക്കുകയോ ചെയുന്നില്ല. മറിച്ച്, അകത്തു പ്രവേശിക്കുന്നവര്‍ക്ക് വെളിച്ചം കാണാന്‍ അത് പീഠത്തിന്മേല്‍ വയ്ക്കുന്നു എന്ന ഉപമയിലൂടെ ഈശോ തന്റെ പ്രിയപ്പെട്ടവരെ ഓര്‍മ്മിപ്പിക്കുന്നു.

പ്രിയ സഹോദരാ.. വചനം കൊണ്ട്, കൂദാശകള്‍ കൊണ്ട്, സഭയുടെ പൈതൃകം കൊണ്ട് നിന്റെ ഉള്ളില്‍ നിറച്ചിരിക്കുന്ന പരിശുദ്ധാത്മാവാകുന്ന ചൈതന്യം നീ ആയിരിക്കുന്ന ഇടത്ത് പ്രകാശം പങ്കുവയ്ക്കാന്‍, സഹചാരികളെ നയിക്കാന്‍ നല്‍കപ്പെട്ടതാണ്‌. നീ ജീവിക്കുന്ന ലോകം നിന്റെ ഉള്ളിലുള്ള ചൈതന്യത്തിന്റെ പ്രകാശത്തെ മറച്ചുവയ്ക്കാന്‍ ഇടകൊടുക്കാതെ സൂക്ഷിക്കുക.

മറയാതെയിരിക്കാം, മറക്കാതെയിരിക്കാം.. നീ പ്രകാശം പകരാന്‍ നിയോഗിക്കപ്പെട്ടവനാണ്.

ഫാ. ജോണ്‍ അച്ചുതപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.