
പുനരുത്ഥാനമില്ല എന്ന് പറയുന്ന സദുക്കായർ, ഈ വിഷയത്തിൽ യേശുവിന്റെ നിലപാട് അറിയാനായി വളരെ തന്ത്രപരമായ ഒരു ചോദ്യം ചോദിക്കുന്നതും അതിന് ഈശോ നൽകുന്ന മറുപടിയുമാണ് ഇന്നത്തെ സുവിശേഷത്തിന്റെ വിഷയം. പുനരുത്ഥാനത്തെപ്പറ്റി തെറ്റായി പഠിപ്പിച്ചതു കൊണ്ടും വിശുദ്ധ ലിഖിതങ്ങൾ ശരിയായി മനസിലാകാത്തതു കൊണ്ടുമാണ് നിങ്ങൾക്ക് തെറ്റു പറ്റിയത് എന്ന് പറഞ്ഞു ഈശോ അവരെ തിരുത്തി.
സദുക്കായർക്കു കൊടുക്കുന്ന മറുപടിയിലൂടെ ചില കാര്യങ്ങൾ ഈശോ പഠിപ്പിക്കുന്നുണ്ട്.
1. വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ കൃത്യമായി മറുപടി പറയണം എന്ന് ഈശോ പഠിപ്പിക്കുന്നു.
2. മനുഷ്യജീവതത്തെക്കുറിച്ചുള്ള തെറ്റിധാരണങ്ങൾ ഈശോ തിരുത്തുന്നു.
3. ഈ ലോകത്തിനുമപ്പുറം ഒരു ജീവിതമുണ്ട് എന്ന് ഈശോ പഠിപ്പിക്കുന്നു
4. ഈ ലോകജീവിതവും മരണനന്തരജീവിതവും തമ്മിൽ വലിയ വത്യസമുണ്ടെന്ന് ഈശോ പഠിപ്പിക്കുന്നു.
ഫാ. മാത്യു പള്ളിക്കുന്നേൽ