സീറോ മലങ്കര ഏപ്രിൽ 11 യോഹ. 20: 19-29 നിർഭയം

ഫാ. ഫിലിപ്പ് പുലിപ്ര

ഈ ഞായർ പുതുഞായർ എന്ന് വിളിക്കപ്പെടുന്നു. ഇന്ന് സെമിനാരി ദിനമായി മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ആചരിക്കപ്പെടുന്നു.

യേശു ഉയിർത്തെഴുന്നേറ്റതിനു ശേഷം ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്ന വചനഭാഗമാണ് നാം വായിച്ചത്. ഭയത്തോടെ കതകുകൾ അടച്ചിരുന്ന ശിഷ്യന്മാരുടെ മദ്ധ്യത്തിൽ യേശു പ്രത്യക്ഷപ്പെടുകയാണ്. താൻ ഉയിർത്തെഴുന്നേറ്റു എന്ന സത്യം ശിഷ്യന്മാരെ അറിയിക്കുവാൻ യേശു അവരുടെ മദ്ധ്യത്തിൽ നിൽക്കുന്നു. പീഡ സഹിച്ച, മുറിവേറ്റ യേശു മരണത്തെ അതിജീവിച്ച് ഉയിർത്തെഴുന്നേറ്റിരിക്കുന്നു. യേശുവിനെ കണ്ടതോടുകൂടി ശിഷ്യന്മാരുടെ ഭയം സന്തോഷമായി മാറി. യേശു അവർക്ക് സമാധാനം ആശംസിച്ചശേഷം വാഗ്ദാനം പൂർത്തീകരിച്ചുകൊണ്ട് അവരിലേക്ക് പരിശുദ്ധാത്മാവിനെ വർഷിച്ചു. ഭയപ്പെട്ടിരുന്ന ശിഷ്യന്മാരെ പരിശുദ്ധാത്മാവിനാൽ യേശു നിറച്ചു. ലോകത്തിനു മുകളിൽ നിൽക്കുവാൻ, ആത്മധൈര്യത്തോടെ സാക്ഷികളാകുവാൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ശിഷ്യന്മാർ സന്നദ്ധരായി.

ഈ വചനഭാഗത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. കൊറോണ വൈറസിനെ ഭയന്ന് നാം കതകുകളടച്ചിരിക്കുകയാണ്. ചില ആളുകൾക്കെങ്കിലും വല്ലാത്ത ഭയവും ഉത്കണ്ഠയുമുണ്ട് . ഈ ദിവസത്തിൽ ഭയത്തോടെ കതകുകൾ അടച്ചിരുന്ന ശിഷ്യന്മാരുടെ മദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ട യേശു, ജീവിക്കുന്ന ദൈവം, നമ്മുടെ അടുത്തേക്ക് എഴുന്നള്ളി സമാധാനം ആശംസിക്കുന്നു. നമ്മുടെ മുകളിലേയ്ക്ക് പരിശുദ്ധാത്മാവിനെ വർഷിക്കുന്നു. നമുക്ക് ധൈര്യവും പ്രത്യാശയും നൽകുന്നു.

ഫാ. ഫിലിപ്പ് പുലിപ്ര 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.