സീറോ മലങ്കര മാര്‍ച്ച് 02 മര്‍ക്കോ. 4: 10-20 ഉപമകളുടെ ഉദ്ദേശ്യം

ഫാ. മാത്യു ചിറയില്‍

വിവിധതരം മണ്ണുകളുടെ വിശദീകരണം ഈ ഉപമയില്‍ കാണുന്നു. മോശം മണ്ണിനെപ്പറ്റി ധാരാളം വിശദീകരണങ്ങളുള്ളപ്പോള്‍ നല്ല മണ്ണിനെപ്പറ്റി കാര്യമായ പരാമര്‍ശമില്ല. പശയുള്ള മണ്ണില്‍ വീണ വിത്തിനെപ്പറ്റിയാണ് ഏറ്റവും കൂടുതല്‍ വിശദീകരണം.

വി. മര്‍ക്കോസിന്റെ സഭയിലെ വിശ്വാസികള്‍, അവരുടെ വിശ്വാസത്തിന് വെല്ലുവിളികള്‍ നേരിട്ടിരുന്നു. വിശ്വാസം സ്വീകരിച്ചശേഷം പ്രാരംഭത്തില്‍ പുലര്‍ത്തിയ തീക്ഷ്ണത കാണാതായപ്പോള്‍ പാറയുള്ള മണ്ണില്‍ വീണ വിത്ത് പോലെയായി അവരുടെ അവസ്ഥ.

വിതക്കാരന്‍ വചനം വിതയ്ക്കാന്‍ പോയി. ആദിമസഭയില്‍ വചനം എന്ന പദം സുവിശേഷത്തിന്റെ പര്യായമായിരുന്നു. പഴയനിയമത്തില്‍ പ്രവാചകന്മാര്‍ക്ക് ലഭിച്ചിരുന്ന ദൈവികസന്ദേശമായിരുന്നു വചനം. ഇത് ഗ്രീക്ക് ഭാഷയില്‍ ലോഗോസ് ആയി. വിതക്കാരന്‍ ആരെന്ന് പറയുന്നില്ല. വിതയ്ക്കപ്പെട്ട വിത്ത് വചനമാണ്. ഈ വചനം ദൈവരാജ്യത്തെക്കുറിച്ചാണ്. വിത്തുകളില്‍ ചിലത് വഴിയരികില്‍ വീണു. അത് പക്ഷികള്‍ തിന്നു. ഈ പക്ഷികള്‍ സാത്താനാണ്. വചനപ്രഘോഷണത്തെ ഫലമില്ലാതാക്കുന്നത് സാത്താനാണ്. വിത്ത് മുളയ്ക്കാതിരുന്നതിന്റെ കാരണം പുറമേ നിന്നുള്ള ശത്രുക്കളാണ്. ശത്രു സാത്താനാണ്. വഴി എന്നത് യഹൂദനേതാക്കന്മാരായ നിയമജ്ഞരും ഫരിസേയരുമാണ്. കാരണം, അവര്‍ കേട്ട വചനം ഉടനെ തന്നെ അവരില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. പാറപ്പുറത്ത് വീണ വിത്തുകള്‍ പെട്ടെന്ന് മുളച്ചുപൊങ്ങി. അതിന്റെ വളര്‍ച്ച അധികം നീണ്ടുനിന്നില്ല. വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ അവര്‍ വീണുപോയി.

വിശ്വാസത്തില്‍ ആഴപ്പെടാത്തവര്‍ പീഢനങ്ങളുടെ മുമ്പില്‍ പതറിപ്പോകും.
മുള്ളുകള്‍ക്കിടയില്‍ വീണ വിത്തിനെ ഞെരുക്കിക്കളഞ്ഞു. മുളയ്ക്കല്‍ എന്നത് യുഗത്തിന്റെ താല്‍പര്യങ്ങളും സമ്പത്തിന്റെ വഞ്ചനയുമാണ്. ലൗകികതാല്‍പര്യം വചനത്തെ കൊല്ലുന്നു. ചിലര്‍ വചനം കേള്‍ക്കുന്നു. പഴയനിയമത്തില്‍ ദൈവത്തിന് മാത്രമേ ഈ അധികാരമുള്ളൂ. അതുകൊണ്ടാണ് അവര്‍ യേശുവിനെ എതിര്‍ത്തത്.

പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നുപറയുന്നത് എളുപ്പമാണ്. കാരണം, അത് സംഭവിച്ചോ എന്നറിയാന്‍ ബാഹ്യമായ തെളിവുകളില്ല. കിടക്കയുമെടുത്ത് നടക്കുക എന്നുപറഞ്ഞാല്‍ അത് കൂടുതല്‍ പ്രയാസമുള്ള കാര്യമാണ്. കാരണം, അത് ഉടന്‍ തന്നെ ബാഹ്യ അടയാളങ്ങളോടെ പ്രാവര്‍ത്തികമാകണം. അതായത്, രോഗി കിടക്കയുമെടുത്ത് എല്ലാവരുടെയും കണ്‍മുമ്പാകെ നടന്നുപോകണം. ഈ രോഗശാന്തി യേശുവിന്റെ പാപമോചനാധികാരത്തിന്റെ തെളിവാണ്.

മനുഷ്യപുത്രന്‍ എന്നത് ദൈവത്തിന്റെ പ്രതിനിധിയായി ഭൂമിയില്‍ ജീവിച്ച യേശുവാണ്. അത് യേശുവിന്റെ സ്ഥാനപ്പേരാണ്. സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന് പാപം മോചിക്കാന്‍ അധികാരമുള്ളതുപോലെ ഭൂമിയിലുള്ള യേശുവിനും അതേ അധികാരമുണ്ട്. ക്ഷമ, ക്ഷമിക്കല്‍ എന്നത് രോഗശാന്തിയുടെ മറ്റൊരു പേരായി സുവിശേഷകന്‍ കാണുന്നു. ശാരീരികവും ആത്മീകവുമായ രോഗശാന്തി യേശു അത്  അര്‍ഹിക്കുന്നവര്‍ക്ക് നല്‍കി.

ഫാ. മാത്യു ചിറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.