സീറോ മലങ്കര ഫെബ്രുവരി 20 യോഹ. 4: 46-54 വിശ്വാസം

ഫാ. സനു സാം

കല്പിക്കുന്നത് ക്രിസ്തു ആകുമ്പോൾ രോഗത്തിന്റെ കെട്ടുകളഴിയും. വിശ്വാസത്തിന്റെ കണ്ണു കൊണ്ടു മാത്രമേ അവന്റെ അത്ഭുതത്തെ തിരിച്ചറിയാൻ സാധിക്കൂ. പലപ്പോഴും എന്റെ ജീവിതത്തിൽ ഈ ദൈവത്തിന് പ്രവർത്തിക്കാൻ സാധിക്കാത്തത് ഈ വിശ്വസത്തിന്റെ കുറവാണ്.

എവിടെയൊക്കയോ എനിക്ക് എന്റെ ദൈവത്തിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു. കടുകുമണിയോളം വിശ്വാസം മതിയെന്ന് ക്രിസ്തു പറയുമ്പോഴും എന്റെ ജീവിതത്തിൽ അതൊരു തിരിച്ചറിവില്ലായ്മയായി മാറുന്നു. ദൈവമേ, നിന്നിലുള്ള വിശ്വസത്തെ എന്റെ ഹൃദയത്തിൽ ആഴപ്പെടുത്തേണമേ.

ഫാ. സനു സാം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.