സീറോ മലങ്കര ആഗസ്റ്റ് 07 മത്തായി 14: 34-36 സത്യത്തിന്റെ പൂർണ്ണത

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

യേശു സത്യമായും ദൈവപുത്രനാണെന്ന് ജനം സ്പർശിച്ച് തിരിച്ചറിയുന്നതിന്റെ വിവരണമാണ് ഈ വേദഭാഗം. ക്രിസ്തുവിനെ തൊടാതെ, അനുഭവിക്കാതെ ഒരു ക്രിസ്ത്യാനിക്ക് ജീവിതമില്ല. വി. തോമാശ്ലീഹാ പറയുന്നത് ശ്രദ്ധിക്കുക: “അവനെ സ്പർശിച്ചാലല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.” അത്ഭുതങ്ങൾ എപ്പോഴും അടയാളങ്ങളാണ്. ആ അടയാളങ്ങൾ സത്യത്തിന്റെ പൂർണ്ണതയിലേക്ക് നമ്മെ എത്തിക്കുമെന്നതിൽ സംശയമില്ല.

അനുദിനജീവിതത്തിൽ ഈശോ ചെയ്യുന്ന അത്ഭുതങ്ങളെ നമുക്ക് തിരിച്ചറിയാം. അത്ഭുതങ്ങളിലൂടെ ആ സത്യത്തിന്റെ പൂർണ്ണതയെ നമുക്ക് അനുഭവിച്ചറിയാം. അതിനു ദൈവം നല്ല സഹായിക്കട്ടെ.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.