സീറോ മലങ്കര ജനുവരി 20 മത്തായി 10: 26-33 നിർഭയം സാക്ഷ്യം നൽകുക

ഫാ. എബ്രഹാം മുരുപ്പേൽ

യേശുതമ്പുരാൻ പന്ത്രണ്ട് അപ്പസ്തോലന്മാരെ തെരഞ്ഞെടുത്ത് അവർക്ക് ആവശ്യമുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിലെ ഒരു ഭാഗമാണ് ഇന്ന് നാം വിചിന്തനം ചെയ്യുക.

ഈ സുവിശേഷം നമ്മോട് പറയുന്ന ഒരു കാര്യം, നിർഭയം സാക്ഷ്യം നൽകുക എന്നുള്ളതാണ്. പീഡനങ്ങളെയും ക്ലേശങ്ങളെയും ഭയപ്പെടുന്ന ഒരു ക്രിസ്തുശിഷ്യൻ വിശ്വാസം ഉപേക്ഷിക്കുവാനും ക്രിസ്തുവിനെ തന്നെ നിഷേധിക്കുവാനുമുള്ള സാധ്യതയുണ്ട് എന്ന് ഈ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുകയാണ്. പീഡകളിലൂടെയും പീഡനങ്ങളിലൂടെയും ജീവിതത്തിലെ ഏതു സാഹചര്യത്തിലൂടെ കടന്നുപോയാലും ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ഒരു ജീവിതമായി നമ്മുടെ ജീവിതങ്ങൾ മാറണം. യേശുനാഥൻ നമ്മെ ഓർമിപ്പിക്കുന്നുണ്ട്: “മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും തള്ളിപ്പറയും” എന്ന്.

ദൈവികജീവൻ നേടാൻ ശാരീരികജീവൻ പോലും നഷ്ടപ്പെടുത്തുവാൻ ഒരു ക്രിസ്തുശിഷ്യൻ തയ്യാറാകണമെന്നു കൂടെ സുവിശേഷം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. അതിനാൽ ജീവിതം കൊണ്ടും ജീവരക്തം കൊണ്ടും ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ നമുക്ക് സാധിക്കട്ടെ.

ഫാ. എബ്രഹാം മുരുപ്പേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.