സീറോ മലങ്കര ജനുവരി 18 മത്തായി 24: 45-51 വിശ്വസ്തതയും വിവേകവും

ഫാ. എബ്രഹാം മുരുപ്പേൽ

മലങ്കര സുറിയാനി കത്തോലിക്കാ സഭ, പ്രഥമ കാതോലിക്കാ ബാവ ആയിരുന്ന മോറാൻ മോർ സിറിൽ ബസേലിയോസ് തിരുമേനിയുടെ പതിനാലാം ഓർമ്മ ഇന്ന് ആചരിക്കുകയാണ്. ഈ അവസരത്തിൽ ഇന്നത്തെ സുവിശേഷം നമുക്ക് തരുന്ന സന്ദേശം, ഒരു യഥാർത്ഥ ഭൃത്യന് ഉണ്ടായിരിക്കേണ്ട രണ്ട് ഗുണങ്ങളെക്കുറിച്ചാണ്.

ഒന്നാമതായി വിശ്വസ്തത. ഏൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങൾ കൃത്യസമയത്തും നല്ല രീതിയിലും നോക്കിക്കണ്ടു ചെയ്യുന്നതാണ് വിശ്വസ്തത. സ്വന്തം ജീവിതത്തോട് വിശ്വസ്തത പുലർത്തുന്ന ഒരുവനു മാത്രമേ സ്വന്തം ഉത്തരവാദിത്വങ്ങളോടും വിശ്വസ്തത പുലർത്താൻ കഴിയുകയുള്ളൂ.

രണ്ടാമതായി വിവേകം. ഏതൊരു സാഹചര്യത്തേയും മനസ്സിലാക്കി പെരുമാറാനുള്ള കഴിവാണ് വിവേകം. അതുകൊണ്ടാണ് യേശുതമ്പുരാൻ പറഞ്ഞത്, സർപ്പങ്ങളെപ്പോലെ വിവേകികളായിരിക്കുവിൻ എന്ന്.

അഭിവന്ദ്യനായ സിറിൽ ബാവ തിരുമേനിയിൽ ഈ രണ്ടു ഗുണങ്ങളും സംയോജിച്ചിരുന്നതായി പിതാവിന്റെ ജീവിതത്തിൽ നിന്ന് നോക്കിക്കാണുവാനായിട്ട് നമുക്ക് സാധിക്കും. ആയതിനാൽ, അഭിവന്ദ്യ പിതാവിനെപ്പോലെ വിശ്വസ്തതയും വിവേകവുമുള്ള നല്ല ക്രിസ്തുശിഷ്യന്മാരായിത്തീരുവാൻ നമുക്കും പരിശ്രമിക്കാം.

ഫാ. എബ്രഹാം മുരുപ്പേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.